രാത്രി ഒമ്പതിനുശേഷം ഹോട്ടലില്‍ ഭക്ഷണം കഴിക്കാനിരുന്ന രണ്ടുപേര്‍ക്കെതിരെ കേസ്

കാസർകോട്: രാത്രി ഒമ്പതിനു ശേഷം ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ രണ്ടുപേര്‍ക്കെതിരെ ലോക്ഡൗണ്‍ ലംഘനത്തിന് പൊലീസ് കേസെടുത്തു. ബേക്കല്‍ ജങ്​ഷനിലെ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയവര്‍ക്കെതിരെയാണ് കേസ്.

ഹോട്ടല്‍ അടക്കാനുള്ള ഒരുക്കത്തിനിടെ രണ്ടുപേര്‍ കയറിവന്ന് ഭക്ഷണത്തിന് ഇരിക്കുകയായിരുന്നു. സമയം കഴിഞ്ഞെന്ന് ഹോട്ടലുടമ അറിയിച്ചെങ്കിലും ഭക്ഷണം വേണമെന്ന് ഇവര്‍ നിര്‍ബന്ധം പിടിച്ചു. ഈ സമയം പട്രോളിങ്​ നടത്തുകയായിരുന്ന പൊലീസ് സംഘം ഹോട്ടലിലെത്തുകയും രണ്ടുപേര്‍ക്കുമെതിരെ കേസെടുക്കുകയുമായിരുന്നു.

ലോക്ഡൗണ്‍ കാലത്ത് രാത്രി ഒമ്പതിനു ശേഷം ഹോട്ടലുകള്‍ തുറക്കരുതെന്ന് കര്‍ശന നിര്‍ദേശമുണ്ട്. ഇത് ലംഘിച്ച് പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്.

Tags:    
News Summary - food after 9pm case against two

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.