ശ്രീനഗർ: ബാരാമുള്ള ഖാജ ബാഗ് മേഖലയിലെ എ.ടി.എമ്മിലേക്ക് പതിവായി എത്തുന്ന സൈനികനെ അതിെൻറ കാവൽക്കാരൻ ശ്രദ്ധിക്കാൻ തുടങ്ങിയിട്ട് നാളേറെയായി. എന്നും വന്ന് നൂറു രൂപ പിൻവലിച്ച് അദ്ദേഹം മടങ്ങും.
പലകുറി ഇത് കണ്ടതുകൊണ്ടാണ് കാവൽകാരൻ ശ്രദ്ധിക്കാൻ തുടങ്ങിയത്. യൂനിഫോം ധരിച്ചവരോടുള്ള കുശലാേന്വഷണം ഫലത്തേക്കാളേറെ ദോഷമാണ് എന്നറിയുന്നതിനാൽ അന്വേഷണത്തിന് മെനക്കെട്ടതേയില്ല.
എങ്കിലും ഇക്കാര്യത്തിലെ കൗതുകംകാരണം, അങ്ങാടിയിൽ ആളുള്ള ഒരു ദിവസം സൈനികനോട് ഇക്കാര്യം ചോദിക്കാമെന്ന് കരുതി. കുറച്ചുദിവസത്തേക്കുള്ള പണം ഒന്നിച്ചെടുക്കാതെ താങ്കളെന്തിനാണ് എല്ലാ ദിവസവും വന്ന് ചെറിയ തുകമാത്രം പിൻവലിക്കുന്നത് -ധൈര്യം സംഭരിച്ചാണ് ചോദിച്ചത്. ക്ഷീണിതനായ ആ സൈനികൻ നെറ്റി തടവി മറുപടി നൽകി.
എെൻറ ബാങ്ക് അക്കൗണ്ട് മൊബൈൽ നമ്പറുമായി ബന്ധിപ്പിച്ചിട്ടുണ്ട്. ആ ഫോൺനമ്പർ നാട്ടിൽ ഭാര്യയുടെ കൈവശമാണ്. പണം പിൻവലിച്ചശേഷം അതിെൻറ സന്ദേശം അവളുടെ േഫാണിലാണ് വരുക. അതുവഴി അവൾ മനസ്സിലാക്കും ഞാൻ ജീവിച്ചിരിപ്പുണ്ടെന്ന്. അത്രമേൽ അനിശ്ചിതത്വം നിറഞ്ഞതാണ് ഇപ്പോഴത്തെ കശ്മീർ ജീവിതം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.