തൃശൂർ: ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധി സ്വാഗതം ചെയ്യുന്നതായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. സ്ത്രീ സുരക്ഷയെപ്പറ്റി കരുതലുള്ള സർക്കാറാണിതെന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയിൽ സ്ത്രീകൾക്ക് സുരക്ഷിതമായി വന്നു പോകാൻ സൗകര്യം ഒരുക്കേണ്ടതുണ്ട്. ഇത്തരം കാര്യങ്ങൾ എങ്ങനെ വേണമെന്ന് തീരുമാനിക്കേണ്ടത് ദേവസ്വം ബോർഡാണെന്ന് മന്ത്രി തൃശൂരിൽ വാർത്ത ലേഖകരോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.