ചവറ: കഥകളിയിെല സ്ത്രീസാന്നിധ്യമായി അരങ്ങുകളിൽ നിറഞ്ഞുനിന്ന ചവറ പാറുക്കുട്ടി (76) അന്തരിച്ചു. വാര്‍ധക്യസഹജമ ായ അസുഖം മൂലം ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാത്രി ചവറയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാര ം പിന്നീട്. ഭൗതികശരീരം ചവറയിലുള്ള നാട്യധര്‍മിയില്‍ ഇന്ന് പൊതുദര്‍ശനത്തിന് െവക്കും.
ചവറ ചെക്കാട്ടുകിഴക്ക തില്‍ എന്‍. ശങ്കരന്‍ ആചാരിയുടെയും നാണിയമ്മയുെടയും മകളായി 1943 ഫെബ്രുവരി 21നാണ് ജനിച്ചത്. കഥകളിരംഗത്ത് സ്ത്രീകള്‍ കടന്നുവരാന്‍ അറച്ചുനിന്ന കാലഘട്ടത്തില്‍ ആദ്യമായി ആ രംഗത്തേക്ക് വന്ന കലാകാരിയായിരുന്നു അവര്‍. സ്‌കൂള്‍ വിദ്യാഭ്യാസത്തിനോടൊപ്പം നൃത്തവും പഠിച്ചിരുന്ന പാറുക്കുട്ടി കോളജിലെത്തിയതോടെ കഥകളി പഠനത്തിലേക്കു തിരിഞ്ഞു.
കൊറ്റംകുളങ്ങര ദേവീക്ഷേത്രത്തില്‍ പൂതനാമോക്ഷത്തിലെ ലളിതപൂതനയായി ആദ്യമായി അരങ്ങേറ്റം നടത്തി. കഥകളിയിലെ ചുവന്നതാടി ഒഴികെ എല്ലാ വേഷങ്ങളും ചെയ്തിട്ടുണ്ട്. ദേവയാനി, ദമയന്തി, പൂതനലളിത, ഉര്‍വശി, കിര്‍മീരവധം ലളിത, മലയത്തി, സതി, കുന്തി, പ്രഹ്ലാദന്‍, കൃഷ്ണന്‍, നളചരിതം നാലാം ദിവസത്തിലെ കേശിനി തുടങ്ങിയ വേഷങ്ങള്‍ കെട്ടിയിട്ടുണ്ട്. ഏറ്റവും പ്രിയപ്പെട്ട വേഷം കച-ദേവയാനിയായിരുന്നു. മകള്‍: കലാമണ്ഡലം ധന്യ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.