മലപ്പുറം: രണ്ടാംപ്രളയത്തിൽ കേരളത്തെ നടുക്കിയ മലപ്പുറം കവളപ്പാറ ഉരുൾപൊട്ടലിൽ മ രിച്ച ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ ഇവിടെ മരിച്ചവരുടെ എണ്ണം 31 ആയി. ഇന്നലെ ഇവിടെ നിന്ന് ഏഴുപേരുടെ മ ൃതദേഹം കണ്ടെത്തിയിരുന്നു.
ഇന്ന് മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകൾ ഓറഞ്ച് അലർട്ടിലാണ്. ഇൗ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായതോ അതിശക്തമായതോ ആയ മഴ ഉണ്ടായേക്കാം. കേരള തീരത്ത് പടിഞ്ഞാറൻ ദിശയിൽനിന്ന് മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ് നൽകി.
അലർട്ടുകൾ പ്രഖ്യാപിച്ച ജില്ലകൾ:
വ്യാഴാഴ്ച യെല്ലോ അലർട്ട് - വയനാട്, കാസർകോട്.
വെള്ളിയാഴ്ച യെല്ലോ അലർട്ട് - ഇടുക്കി, മലപ്പുറം, കണ്ണൂർ, കാസർകോട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.