തിരുവനന്തപുരം: കവിയൂർ കൂട്ട ആത്മഹത്യകേസിൽ സി.ബി.ഐ സമർപ്പിച്ച നാലാം തുടരന്വേഷണ റിപ്പോർട്ടും കോടതി തള്ളി. മരിച്ചവരിൽ ഉൾപ്പെട്ട പെൺകുട്ടിയെ പിതാവ് പീഡിപ്പിച്ചെന്ന മുൻ കെണ്ടത്തലുകളിൽനിന്ന് മലക്കം മറിഞ്ഞ് സമർപ്പിച്ച റിപ്പോർട്ടാണ് തിരുവനന്തപു രം സി.ബി.ഐ പ്രത്യേക കോടതി തള്ളിയത്. തുടരന്വേഷണം നടത്താനും പെൺകുട്ടി പീഡിപ്പിക്കപ്പെെട്ടങ്കിൽ ഉത്തരവാദികളെ കണ്ടെത്താനും അന്വേഷണസംഘത്തിന് കോടതി നിർദേശം നൽകി.
മരിക്കുന്നതിന് 72 മണിക്കൂർ മുമ്പ് പെൺകുട്ടി പീഡനത്തിന് ഇരയായിരുന്നതായി സി.ബി.ഐ കണ്ടെത്തിയിരുന്നു. എന്നാൽ, പീഡിപ്പിച്ചത് ആരാണെന്ന് കണ്ടെത്താൻ കഴിയാതിരുന്നത് പോരായ്മയാണെന്നും സി.ബി.ഐ പോലുള്ള ഉന്നത അന്വേഷണ ഏജൻസി ഒരു കേസ് ഇത്രത്തോളം ഗൗരവമില്ലാതെ അന്വേഷണം നടത്തിയതെങ്ങനെയെന്നും ജഡ്ജി കെ. സനൽകുമാർ ആരാഞ്ഞു.
ഇപ്പോൾ സമർപ്പിച്ച അന്വേഷണ റിപ്പോർട്ട് പ്രഹസനമാണെന്നും കോടതി കുറ്റപ്പെടുത്തി. പെൺകുട്ടിയെ പീഡിപ്പിച്ചത് പിതാവ് തന്നെ ആയിരിക്കുമെന്നായിരുന്നു മൂന്ന് തുടരന്വേഷണ റിപ്പോർട്ടിലെയും നിഗമനം. എന്നാൽ, പിതാവ് പീഡിപ്പിച്ചിട്ടില്ലെന്നാണ് നാലാം റിപ്പോർട്ടിലെ കണ്ടെത്തൽ. 2018 നവംബർ 15നാണ് ഇൗ റിപ്പോർട്ട് സമർപ്പിച്ചത്.
എന്നാൽ, കേസിൽ വി.ഐ.പികളുടെ പങ്ക് അന്വേഷണത്തിൽ തെളിഞ്ഞിട്ടിെല്ലന്ന സി.ബി.ഐ കണ്ടെത്തലിനെക്കുറിച്ച് കോടതി പരാമർശിച്ചിട്ടില്ല. കവിയൂരിലെ ക്ഷേത്ര പൂജാരിയും ഭാര്യയും മൂന്ന് മക്കളും 2004 സെപ്റ്റംബർ 28നാണ് ആത്മഹത്യ ചെയ്തനിലയിൽ കണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.