കൊച്ചി: കവിയൂർ കേസിൽ സി.ബി.ഐയുടെ നാലാം തുടരന്വേഷണ റിപ്പോർട്ടും കോടതി തളളി. പെൺകുട്ടിയെ പീഡിപ്പിച്ചതാരാണെന്ന് കണ്ടെത്താനാകാത്ത റിപ്പോർട്ട് അംഗീകരിക്കാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു. അഞ്ചാമതും തുടരന്വേഷണം നടത്താൻ കോടതി നിർദേശിച്ചു.
പെൺകുട്ടി പീഡിപ്പിക്കപ്പെട്ടിരുന്നുവെന്ന് കണ്ടെത്തിയിരുന്നെങ്കിലും ആര് പീഡിപ്പിച്ചുവെന്നതിന് വ്യക്തത റിപ്പോർട്ടിൽ വരുത്തിയിരുന്നില്ല. ഇതാണ് റിപ്പോർട്ട് തളളാൻ കാരണം. അപൂർണ്ണമായ റിപ്പോർട്ട് തളളണമെന്നാവശ്യപ്പെട്ട് പെൺകുട്ടിയുടെ ബന്ധുക്കാളാണ് കോടതിയെ സമീപിച്ചത്. കേസിൽ ലത നായർ മാത്രമാണ് പ്രതിയെന്നാണ് സി.ബി.ഐ വാദം. ഈ വാദം കോടതി അപ്പാടെ തളളിക്കളഞ്ഞു. എന്തുകൊണ്ട് പീഡിപ്പിച്ച ആളെ കണ്ടെത്താനാവുന്നില്ലെന്ന ചോദ്യവും കോടതി മുന്നോട്ട് വച്ചു.അഞ്ചാം തുടരന്വേഷണ റിപ്പോർട്ടിൽ ഇക്കാര്യത്തിനെല്ലാം മറുപടിയുണ്ടാകണമെന്നും കോടതി നിർദേശിച്ചു. കവിയൂർ കേസിൽ 16 പേജ് വരുന്ന നാലാം തുടരന്വേഷണ റിപ്പോർട്ട് കഴിഞ്ഞ വർഷം ആദ്യമാണ് പ്രത്യേക സി.ബി.ഐ കോടതി മുമ്പാകെ സമർപ്പിച്ചത്.
കവിയൂരിലെ നാലംഗ കുടുംബത്തിന്‍റെ ദുരൂഹ മരണം 20016ലാണ് സി.ബി.ഐ ഏറ്റെടുത്തത്. തുടർന്നിങ്ങോട്ട് നാല് റിപ്പോർട്ടുകൾ സമർപ്പിച്ചു. ആദ്യ മുന്നു റിപ്പോർട്ടിലും പെൺകുട്ടിയെ പീഡിപ്പിച്ചത് കുട്ടിയുടെ അച്ഛനാണെന്നായിരുന്നു സി.ബി.ഐയുടെ കണ്ടെത്തൽ. ഇത് കോടതി അംഗീകരിച്ചല്ല. ഈ വാദം ഒഴിവാക്കിയാണ് നാലാം തുടരന്വേഷണ റിപ്പോർട്ട് സമർപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.