പത്തനംതിട്ട: കെ.ബി. ഗണേഷ് കുമാർ എം.എൽ.എയുടെ നിലപാടുകളിൽ പ്രതിഷേധിച്ച് കേരള കോണ്‍ഗ്രസ് (ബി) ജില്ല കമ്മിറ്റിയിൽനിന്ന് കൂട്ടരാജി. ഇതോടെ ജില്ല കമ്മിറ്റി തന്നെ ഇല്ലാതായി. ജില്ല പ്രസിഡന്‍റ് പി.കെ. ജേക്കബിന്‍റെ നേതൃത്വത്തിലാണ് നേതാക്കൾ പാർട്ടി വിട്ടത്.
ജില്ല, നിയോജക മണ്ഡലം നേതാക്കൾ പാർട്ടിയുടെ പ്രാഥമികാംഗത്വത്തില്‍നിന്നും രാജിവെച്ചിട്ടുണ്ട്. പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന്‍റെ ഏകാധിപത്യ പ്രവണതകളിലും സമീപകാല വിവാദങ്ങളിലും പ്രതിഷേധിച്ചാണ് രാജിയെന്ന് പി.കെ. ജേക്കബ് പറഞ്ഞു.
ജില്ല വൈസ് പ്രസിഡന്‍റ് ചെറിയാന്‍ എബ്രഹാം, സെക്രട്ടറിമാരായ സുനില്‍ വലഞ്ചുഴി, ബാബു ജോസഫ് അന്ത്യാംകുളം, ബിജിമോള്‍ മാത്യു, ജില്ല ട്രഷറര്‍ ജോണ്‍ പോള്‍ മാത്യു, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.കെ. ഗോപാലന്‍, സോണി വാഴകുന്നത്ത്, ആറന്‍മുള നിയോജകമണ്ഡലം പ്രസിഡന്‍റ് സാം ജോയ്കുട്ടി, റാന്നി നിയോജകമണ്ഡലം പ്രസിഡന്‍റ് മാത്യു ദാനിയേല്‍, കോന്നി നിയോജകമണ്ഡലം പ്രസിഡന്‍റ് ശ്യാം കൃഷ്ണന്‍, തിരുവല്ല നിയോജകമണ്ഡലം പ്രസിഡന്‍റ് റോയി ആന്‍റണി എന്നിവരും ജില്ല, നിയോജകമണ്ഡലം കമ്മിറ്റി അംഗങ്ങളും രാജിവെച്ചവരിൽപ്പെടും. വരും ദിവസങ്ങളില്‍ കൂടുതല്‍ രാജി ഉണ്ടാകുമെന്നറിയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.