പി.വി. അൻവർ, നാട്ടിൽ തിരിച്ചെത്തിയതായി അറിയിച്ച്​ കഴിഞ്ഞദിവസം ഫേസ്​ബുക്കിൽ പ​ങ്കുവെച്ച ചിത്രം

കെ.സി. വേണുഗോപാൽ ബി.ജെ.പി ഏജന്‍റ്​​, വി.ഡി. സതീശനുള്ള മറുപടി നിയമസഭയിൽ -പി.വി. അൻവർ

മലപ്പുറം: തനിക്കെതിരായ വിവാദങ്ങൾ പ്രതിപക്ഷം സൃഷ്​ടിച്ചതാണെന്നും ജനങ്ങൾക്കിടയിൽ യാതൊരു പ്രശ്​നവുമില്ലെന്നും നിലമ്പൂർ എം.എൽ.എ പി.വി. അൻവർ. ആഫ്രിക്കയിൽനിന്ന്​ മടങ്ങിയെത്തിയശേഷം മാധ്യമപ്രവർത്തക​രോട്​ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിയമസഭാ സമ്മേളനത്തിൽ പ​ങ്കെടുക്കാതെ എം.എൽ.എ ആഫ്രിക്കയിൽ ബിസിനസ്​ ചെയ്യുകയാണെന്ന പ്രതിപക്ഷത്തിന്‍റെ ആരോപണങ്ങൾക്ക്​ മറുപടി പറയാനാണ്​ പി.വി. അൻവർ വാർത്താസമ്മേളനം വിളിച്ചുചേർത്തത്​.

'നിലമ്പൂരിലെ കോൺഗ്രസുകാർ പി.വി. അൻവറിനെ തെര​ഞ്ഞ്​ ടോർച്ച്​ അടിക്കേണ്ട ആവശ്യമില്ല. താൻ നിലമ്പൂരിലെ ജനങ്ങളോടൊപ്പം എപ്പോഴുമുണ്ട്​. ടോർച്ച്​ അടിക്കേണ്ടത്​ ആൾ ഇന്ത്യ കോൺഗ്രസ്​ കമ്മിറ്റിയുടെ അടുത്തേക്കാണ്​. ഇന്ത്യയിൽ കോൺഗ്രസ്​ ആകമാനം തകർന്നു. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്‍റെ നേതൃത്വത്തിൽ കോൺഗ്രസിനെ തകർത്തുകൊണ്ടിരിക്കുകയാണ്​.

കോൺഗ്രസിലെ ബി.ജെ.പിയുടെ നമ്പർവൺ ഏജന്‍റാണ്​ അദ്ദേഹം. കർണാടകയിൽ ഭരണം ഇല്ലാതാക്കി. ഗോവയിൽ ഭരണത്തിൽ ​കയറാനുള്ള അവസരം കളഞ്ഞുകുളിച്ചു. പഞ്ചാബിലും കോൺഗ്രസിനുള്ളിൽ അടിയാണ്​.

ഇനി കേരളത്തിലെ കോൺ​ഗ്രസിനെയാണ്​ അദ്ദേഹം തകർക്കാൻ നോക്കുന്നത്​. കെ.സി. വേണുഗോപാലിന്‍റെ നോമിനിയായിട്ടാണ്​ കെ. സുധാകരൻ കെ.പി.സി.സി ​പ്രസിഡന്‍റാകുന്നത്​​. നാളെ ​ബി.ജെ.പിയിലേക്ക്​ പോകുമെന്ന്​ പറഞ്ഞയാളാണ്​ കെ. സുധാകരൻ​' -പി.വി. അൻവർ പറഞ്ഞു.

മന്ത്രിപദം നൽകിയാൽ മാത്രമേ താൻ തിരിച്ചുവരികയുള്ളൂ എന്ന്​ പറഞ്ഞ മലപ്പുറം ഡി.സി.സി പ്രസിഡന്‍റ്​ വി.എസ്​. ജോയിക്കെതിരെയും പി.വി. അൻവർ ആഞ്ഞടിച്ചു. ജില്ല കോ​ൺഗ്രസ്​ കമ്മിറ്റി ഓഫിസിൽ അടിച്ചുവാരാൻ യോഗ്യതയില്ലാത്ത ഒരുത്തൻ അധ്യക്ഷനായാൽ ഇതും ഇതിലപ്പുറവും പറയുമെന്ന്​ പി.വി. അൻവർ പരിഹസിച്ചു.

'അഡ്വ. ജയശങ്കറിനെ പോലുള്ള പരനാറികൾ തന്നെക്കുറിച്ച്​ തെമ്മാടിത്തരങ്ങൾ വിളിച്ചുപറയുകയാണ്​. എം.എൽ.എയോ പാർട്ടിയുടെ നേതൃത്വത്തിലോ വന്നാൽ തെമ്മാടിത്തരം കേട്ട്​ സഹിക്കണമെന്നാണ്​​ ഇവരുടെ ധാരണ​. വിമർശനം അതിരുവിട്ടാൽ അതേ രീതിയിൽ തിരിച്ചടിക്കും.

എന്നുകരുതി വി.ഡി. സതീശൻ പറഞ്ഞതുപോലെയുള്ള തെറിയൊന്നും തനിക്ക്​ പറയാനാകില്ല. അദ്ദേഹത്തിന്‍റെ ആരോപണങ്ങൾക്ക്​ നിയമസഭയിൽ മറുപടി നൽകും. വി.ഡി. സതീശൻ മണി ചെയിൻ നടത്തി നിരവധി പേരിൽനിന്നാണ്​ പണം തട്ടിയിട്ടുള്ളത്​. അദ്ദേഹത്തിന്‍റെ ഫേസ്​ബുക്ക് പേജ്​​ ഹാക്ക്​ ചെയ്​തെന്ന കേസിന്‍റെ അവസ്​ഥ എന്തായെന്നും നിയമസഭയിൽ ചോദിക്കും.

ചില മുസ്​ലിയാക്കൻമാരെ മുന്നിൽനിർത്തി മുസ്​ലിം ലീഗ്​ സമുദായത്തെ കൊള്ളയടിക്കുകയാണ്​. ഇത്​ മനസ്സിലാക്കി വലിയൊരു വിഭാഗം ആളുകൾ സി.പി.എമ്മിലേക്ക്​ വരികയാണ്​' -പി.വി. അൻവർ കൂട്ടിച്ചേർത്തു.

ആഫ്രിക്കയിൽ ഇപ്പോൾ വളരെ അനുകൂലമായ സാഹചര്യമാണെന്നും അവിടെ നല്ല തൊഴിലാളിയായി അധ്വാനിക്കുകയാണെന്നും പി.വി. അൻവർ ചോദ്യത്തിന്​ മറുപടിയായി പറഞ്ഞു.

Tags:    
News Summary - K.C. Venugopal is a BJP agent - PV Anwar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.