തിരുവനന്തപുരം : തൃശ്ശൂരിലെ തോൽവി പാർട്ടി സൂക്ഷ്മമായി പരിശോധിക്കുമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. തൃശ്ശൂരിലെ ബി.ജെ.പി സ്ഥാനാർഥിയുടെ വിജയം സുരേഷ് ഗോപിയെന്ന സ്ഥാനാർഥിയുടെ വ്യക്തിപ്രഭാവം കൊണ്ട് മാത്രമുണ്ടായതാണ്.
സർക്കാർ രൂപീകരണത്തിനുള്ള എല്ലാ സാധ്യതകളും പരിശോധിക്കും. അന്തിമ തെരഞ്ഞെടുപ്പ് ഫലത്തിനായി കാത്തിരിക്കുകയാണ്. ഇന്ത്യാ സഖ്യത്തിന് വേണ്ടി ടി.ഡി.പി ഉൾപ്പെടെയുള്ള ഏത് കക്ഷികളുമായി സംസാരിക്കുന്നതിൽ കുഴപ്പമില്ല. 1947ന് ശേഷം ഇന്ത്യിൽ നടന്ന വലിയ തെരഞ്ഞെടുപ്പ് പോരാട്ടാണമാണ് നടന്നതെന്നും കെ.സി പറഞ്ഞു.
ആലപ്പുഴയിൽ ബി.ജെ.പി സ്ഥാനാർഥി ശോഭാ സുരേന്ദ്രൻ വോട്ട് പിടിച്ചതും പരിശോധിക്കും. സംസ്ഥാനത്ത് സി.പി.എം വോട്ട് ബാങ്കിൽ വൻ ചോർച്ചയുണ്ടായിട്ടുണ്ടെന്നും കെസി വേണുഗോപാൽ പ്രതികരിച്ചു. 10 വർഷത്തിന് ശേഷമാണ് താൻ ആലപ്പുഴയിൽ മൽസരിക്കുന്നത്. പാർട്ടിയുടെ തീരുമാനം എടുക്കുമ്പോൾ ദേശീയ തലത്തിൽ ഉത്തരവാദിത്തം ഉണ്ടായിരുന്നു. വോട്ടർമാരിൽ ഏറെപ്പേരെയും കാണാൻ കഴിഞ്ഞില്ല. വളരെ നല്ല നിലിയിൽ ജനങ്ങൾ സഹായിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.