തിരുവനന്തപുരം: സംസ്ഥാനത്ത് ഉറവിടമറിയാത്ത കോവിഡ് ബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ എല്ലാവരും ബ്രേക്ക് ദി ചെയിൻ ഡയറി സൂക്ഷിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. യാത്രയുടെ വിശദാംശങ്ങൾ ഡയറിയിൽ േരഖപ്പെടുത്തണം.
സന്ദർശിച്ച സ്ഥലങ്ങൾ, സ്ഥാപനം, സമയം തുടങ്ങിയവ ഡയറിയിലോ മൊബൈലിലോ രേഖപ്പെടുത്തണം. ഇത് രോഗംബാധിച്ചവർക്കും സമ്പർക്കം പുലർത്തിയാലും തിരിച്ചറിയാൻ ഉപകാരപ്പെടും. ബ്രേക്ക് ദി ചെയിൻ കാമ്പയിൻ സജീവമായി മുന്നോട്ടുകൊണ്ടുപോകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.