ശാന്തപുരം (മലപ്പുറം): ആവര്‍ത്തിക്കപ്പെടുന്ന അസഹിഷ്ണുത ഫാഷിസ്റ്റ് ഭരണകൂടത്തിന്‍െറ മാതൃഭാഷയായി മാറിയെന്ന് പുരോഗമന കലാസാഹിത്യ സംഘം സെക്രട്ടറി കെ.ഇ.എന്‍. കുഞ്ഞഹമ്മദ്. അല്‍ ജാമിഅ അല്‍ ഇസ്ലാമിയ ബിരുദദാന സമ്മേളനത്തിന്‍െറ ഭാഗമായി ‘ഡീപ് സ്റ്റേറ്റ്: മതേതര ഇന്ത്യയുടെ സംഘര്‍ഷങ്ങള്‍’ വിഷയത്തില്‍ നടന്ന സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആവര്‍ത്തിക്കപ്പെടുന്ന അസഹിഷ്ണുതക്ക് പിന്നില്‍ കൃത്യമായ അജണ്ടകളുണ്ട്. വൈവിധ്യങ്ങളെയും വ്യത്യസ്തതകളെയും വെച്ചുപൊറുപ്പിക്കില്ളെന്ന ഹിറ്റ്ലറുടെ കാഴ്ചപ്പാടാണ് ഇത്തരക്കാര്‍ക്കുള്ളത്. സര്‍ക്കാറിന്‍െറ സാമ്പത്തിക പരിഷ്കാരം പീഡന ക്യൂവാണ്. സ്വന്തം പണത്തിനായുള്ള ക്യൂ എന്നത് കൊലപാതകം തന്നെയായിരുന്നു. പ്രതിഷേധിച്ച് മുദ്രാവാക്യം വിളിക്കാനും നാടകവും കവിതയും രചിക്കാനും നമുക്ക് കഴിയാതെ പോയത് ഖേദകരമാണ് -കെ.ഇ.എന്‍ പറഞ്ഞു.
ഇന്ത്യയില്‍ ഏകശിലാമുഖ അധിനിവേശം ശക്തിപ്രാപിക്കുകയാണെന്ന് വിഷയം അവതരിപ്പിച്ച മാധ്യമം-മീഡിയവണ്‍ ഗ്രൂപ് എഡിറ്റര്‍ ഒ. അബ്ദുറഹ്മാന്‍ എറഞ്ഞു. രാജ്യം ഭരിക്കുന്നതിന്‍െറ തലപ്പത്ത് മോദിയാണെങ്കിലും ആര്‍.എസ്.എസിന്‍െറ കോര്‍ ഗ്രൂപ്പാണ് രാജ്യം ഭരിക്കുന്നത്. വിമര്‍ശിക്കുന്നവരെ ദേശദ്രോഹികളായി മുദ്രകുത്തുന്ന ഭീകരതയാണ് ഇപ്പോഴുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് എന്നത് ജനാധിപത്യത്തില്‍ കൊടിഅടയാളവും ഒരര്‍ഥത്തില്‍ പുറം തോടുമാണെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യ അസി. അമീര്‍ ടി. ആരിഫലി പറഞ്ഞു. തെരഞ്ഞെടുക്കപ്പെടുന്ന ഭരണകൂടം അപ്രസക്തമാകുമ്പോഴാണ് ജനാധിപത്യത്തില്‍ ഏറ്റവും വലിയ അപചയം സംഭവിക്കുന്നത് -ആരിഫലി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.