ഫറോക്ക്: അറബി ഭാഷക്ക് കേരള ദേശത്തോടുള്ള ബന്ധം പ്രാചീനമാണെന്നും കേരള-അറബ് ബന്ധം ദൃഢമായി തുടരാൻ കേരള സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നുംഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. കെ.ടി. ജലീൽ അഭിപ്രായപ്പെട്ടു.
ഐക്യരാഷ്ട്ര സഭ പ്രഖ്യാപിച്ച ലോക അറബി ഭാഷ ദിനം ഡിസംബർ 18ന് ആചരിക്കുന്നതിെൻറ ഭാഗമായി ഇന്തോ-അറബ് ലീഗ് കേരളത്തിൽ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര അറബിക് സെമിനാറിൽ വിശിഷ്ടാതിഥിയായി ഓൺ ലൈനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സൗദി അറേബ്യയിലെ കിങ് അബ്ദുല്ല അറബിക് സെൻറർ സെക്രട്ടറി ജനറൽ ഡോ. മഹ്മൂദ് ഇസ്മാഈൽ സാലിഹ് ഉദ്ഘാടനം ചെയ്തു.
ഒമാൻ സാഹിത്യകാരി ഡോ. വഫ ശാമിസി, ജോർഡനിയൻ വിദ്യാഭ്യാസ വിചക്ഷണൻ ഡോ. മഹ്മൂദ് മുഹമ്മദ് ദറാബ്സെ എന്നിവർ പ്രബന്ധം അവതരിപ്പിച്ചു. ഡോ. മുസ്തഫ ഫാറൂഖി, ഡോ. അബ്ദുല്ല കാവിൽ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.
ഇന്തോ-അറബ് ലീഗ് ചെയർമാൻ ഡോ. ഇ.കെ. അഹ്മദ് കുട്ടി, ജനറൽ സെക്രട്ടറി ഡോ. ഹുസൈൻ മടവൂർ, ആർ.യു.എ കോളജ് മുൻ പ്രിൻസിപ്പൽ പ്രഫ: പി. മുഹമ്മദ് കുട്ടശ്ശേരി, ആർ.യു.എ കോളജ് പ്രിൻസിപ്പൽ ഡോ. അബ്ദുറഹ്മാൻ ചെറുകര, ഡോ. അയ്മൻ ശൗഖി, ഡോ. യു.പി. മുഹമ്മദ് ആബിദ് എന്നിവർ സംസാരിച്ചു.
മൂന്നു ദിവസങ്ങളിലായി നടക്കുന്ന സെമിനാറിൽ സൗദി അറേബ്യ, ഈജിപ്ത്, യു.എ.ഇ, ജോർഡൻ, മൊറോക്കോ തുടങ്ങിയ രാഷ്ട്രങ്ങളിലേയും ഇന്ത്യയിലെ കേന്ദ്ര സർവകലാശാലകളിലെയും ഭാഷാപണ്ഡിതന്മാരും സാഹിത്യകാരന്മാരും പങ്കെടുക്കുന്നുണ്ട്. സെമിനാർ നാളെ സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.