തിരുവനന്തപുരം: നിയമസഭയുടെ ബജറ്റ് സമ്മേളനം ജനുവരി 30ന് ആരംഭിക്കും. മാർച്ച് അവ സാനം വരെ നീളുന്ന സമ്മേളനത്തിൽ ബജറ്റ് വകുപ്പ് തിരിച്ച് ചർച്ച നടത്തി സമ്പൂർണമായി പാസാക്കും. ഏപ്രിൽ ഒന്നിന് പുതിയ സാമ്പത്തികവർഷം ആരംഭിക്കുേമ്പാൾ പദ്ധതികൾ പൂർണത ോതിൽ നടപ്പാക്കാൻ ഇതുവഴി കഴിയും. നിയമസഭ വിളിക്കാൻ ഗവർണറോട് മന്ത്രിസഭയോഗം ശിപാർശ ചെയ്തു.
ജനുവരി 30ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നടത്തുന്ന നയപ്രഖ്യാപനത്തോടെയാകും സമ്മേളനം ആരംഭിക്കുക.
31ന് തോമസ് ചാണ്ടിക്ക് ചരമോപചാരം അർപ്പിക്കും. ഫെബ്രുവരി മൂന്നുമുതൽ അഞ്ച് വരെ ബജറ്റിൽ പൊതുചർച്ച നടക്കും. ആറിന് ഗവൺമെൻറ് കാര്യമാണ്. ഏഴിന് ബജറ്റ് അവതരണം. 10 മുതൽ 12 വരെ ബജറ്റിൽ പൊതുചർച്ച നടക്കും. ഇതിന് ശേഷം രണ്ടാഴ്ചത്തേക്ക് ഇടവേളയായിരിക്കും.
മാർച്ച് ആദ്യം ചേരുന്ന സഭയിൽ വകുപ്പ് തിരിച്ച് പാസാക്കും. തദ്ദേശ വാർഡ് വിഭജന ഒാർഡിനൻസ് ഗവർണർ ഒപ്പിടാത്ത സാഹചര്യത്തിൽ ഇതിന് പകരമുള്ള ബിൽ നിയമസഭസമ്മേളനം പാസാക്കും. ഇത് ചർച്ച ചെയ്യുന്ന തീയതി കാര്യോപദേശസമിതിയാകും തീരുമാനിക്കുക. പദ്ധതി നടപ്പാക്കാൻ സർക്കാറിന് ഒരു വർഷം പൂർണമായി ലഭിക്കും.
അടുത്തവർഷം മേയിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ സമ്പൂർണ ബജറ്റ് പാസാക്കാനിടയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.