ഉ​മ്മ​ൻ ചാ​ണ്ടിയെയും വ​ക്കത്തെയും അനുസ്മരിച്ച് കേരള നി​യ​മ​സ​ഭ; ഒമ്പതാം സ​മ്മേ​ള​ന​ത്തി​ന്​ തു​ട​ക്കം

തി​രു​വ​ന​ന്ത​പു​രം: മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി, മു​ൻ സ്പീ​ക്ക​ർ വ​ക്കം പു​രു​ഷോ​ത്ത​മ​ൻ എ​ന്നി​വ​രു​ടെ ച​ര​മോ​പ​ചാ​ര​ത്തോ​ടെ നി​യ​മ​സ​ഭ സ​മ്മേ​ള​ന​ത്തി​ന്​ തു​ട​ക്ക​മാ​യി. ച​ര​മോ​പ​ചാ​ര​ പ്രമേയം സ്പീക്കർ എ.എൻ ഷംസീർ അവതരിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, മറ്റ് കക്ഷി നേതാക്കളും അനുസ്മരിച്ച് സംസാരിച്ചു.

ആൾക്കൂട്ടത്തെ ഊർജമാക്കിയ നേതാവാണ് ഉമ്മൻചാണ്ടിയെന്ന് സ്പീക്കർ എ.എൻ ഷംസീറും കേരള രാഷ്ട്രീയത്തിലെ സുപ്രധാന ഏടാണ് അവസാനിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയനും അനുസ്മരിച്ചു. ഭരണാധികാരിയായി ഇരിക്കുമ്പോഴും സാധാരണക്കാരുടെ ഇടയിൽ ജീവിക്കാൻ ആഗ്രഹിച്ച ആളാണ് ഉമ്മൻചാണ്ടിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ അനുസ്മരിച്ചു. ഉ​മ്മ​ൻ ചാ​ണ്ടിക്കും വക്കം പു​രു​ഷോ​ത്ത​മ​നും ആ​ദ​രം അ​ർ​പ്പി​ച്ച ശേ​ഷം മ​റ്റ്​ ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ലേ​ക്ക്​ ക​ട​ക്കാ​തെ സഭ ഇന്ന് പി​രി​യും.

മു​ൻ മു​ഖ്യ​മ​​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി അം​ഗ​മ​ല്ലാ​തെ​യു​ള്ള അ​ര നൂ​റ്റാ​ണ്ടി​നി​ടെ ആ​ദ്യ​സ​മ്മേ​ള​ന​മാ​ണ്​ ഇ​ന്ന്​ ആരംഭിച്ച​ത്. 1970ൽ ​പു​തു​പ്പ​ള്ളി​യി​ൽ​നി​ന്ന്​ ജ​യി​ച്ച്​ സ​ഭാം​ഗ​മാ​യ അ​ദ്ദേ​ഹം മ​ര​ണം വ​രെ​യും എം.​എ​ൽ.​എ പ​ദ​വി നി​ല​നി​ർ​ത്തി. സ​ഭാ​സ​മ്മേ​ള​ന​ത്തി​ൽ പ​ല​ഘ​ട്ട​ങ്ങ​ളി​ൽ അ​ദ്ദേ​ഹം ദി​വ​സ​ങ്ങ​ൾ മാ​റി​നി​ന്നി​ട്ടു​ണ്ടെ​ങ്കി​ലും ഉ​മ്മ​ൻ ചാ​ണ്ടി അം​ഗ​മ​ല്ലാ​ത്ത സ​ഭ അ​ഞ്ചു​ പ​തി​റ്റാ​ണ്ടി​നി​ടെ ഇ​താ​ദ്യം. പ്ര​തി​പ​ക്ഷ​പ​ക്ഷ​ത്ത്​ ഒ​ന്നാം​നി​ര​യി​ലാ​യി​രു​ന്നു ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ഇ​രി​പ്പി​ടം.

അതേസമയം, നാളെ മു​ത​ൽ 15-ാം കേരള നിയമസഭയുടെ 9-ാം സമ്മേളനം ചൂ​ടേ​റി​യ ച​ർ​ച്ച​ക​ൾ​ക്ക്​ വേ​ദി​യാ​കും. സ​ർ​ക്കാ​റി​ന്‍റെ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി, വി​ല​ക്ക​യ​റ്റം, സ​പ്ലൈ​കോ സ്​​റ്റോ​റു​ക​ളി​ലെ അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളു​ടെ ക്ഷാ​മം, മ​ന്ത്രി ആ​ർ. ബി​ന്ദു​വി​നെ​തി​രാ​യ പ്രി​ൻ​സി​പ്പ​ൽ നി​യ​മ​ന​ത്തി​ലെ ഇ​ട​പെ​ട​ൽ വി​വാ​ദം, തെ​രു​വു​നാ​യ്​ ശ​ല്യം, മ​ല​ബാ​റി​ലെ പ്ല​സ്​ ടു ​സീ​റ്റ്​ ക്ഷാ​മം, മു​ത​ല​പ്പൊ​ഴി​യി​ൽ തു​ട​ർ​ക്ക​ഥ​യാ​കു​ന്ന തോ​ണി​യ​പ​ക​ടം എ​ന്നി​ങ്ങ​നെ പ്ര​ശ്ന​ങ്ങ​ൾ അ​ടി​യ​ന്ത​ര പ്ര​മേ​യ​മാ​യും ശ്ര​ദ്ധ​ക്ഷ​ണി​ക്ക​ലാ​യും സ​ഭ​യി​ൽ പ്ര​തി​പ​ക്ഷം ഉ​ന്ന​യി​ക്കും.

വ​ലി​യ വാ​ർ​ത്ത​യാ​യി​ട്ടും ഒ​ന്നി​ലും പ്ര​തി​ക​രി​ക്കാ​തെ മാ​റി​നി​ൽ​ക്കു​ന്ന മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ നി​ല​പാ​ട്​ പ​റ​യാ​ൻ നി​ർ​ബ​ന്ധി​ക്കു​ക​യെ​ന്ന ത​ന്ത്ര​മാ​കും പ്ര​തി​പ​ക്ഷം സ്വീ​ക​രി​ക്കു​ക .ആകെ 12 ദിവസം ചേരുന്ന സഭ ആ​ഗസ്റ്റ് 24 വരെ നീളും. 

Tags:    
News Summary - Kerala Assembly in memory of Oommen Chandy and Vakkam Purushothaman; The ninth session has begun

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.