തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീറിെൻറ 'വർഗീയ മതിൽ' പരാമാർശത്തിൽ നിയമസഭയിൽ ഭരണ-പ്രതിപക്ഷ കൈയാങ്കളിയും വാക്കുപ്പോരും. വനിതാ മതിൽ സംബന്ധിച്ച് വിഷയത്തിൽ പ്രതിപക്ഷം നൽകിയ അടിയന്തര നോട്ടീസ് അനുവദിക് കുന്നത് സംബന്ധിച്ച ബഹളമാണ് പ്രശ്നങ്ങൾക്ക് വഴിവെച്ചത്.
ബഹളത്തിനിടെ പ്രതിപക്ഷ എം.എൽ.എമാർ പ്രതിഷേധിച് ച് ഇറങ്ങിപ്പോകുേമ്പാഴാണ് കൈയാങ്കളിയുണ്ടായത്. പ്രധാന കവാടത്തിൽ വെച്ച് ഭരണപക്ഷാംഗങ്ങളായ തലശ്ശേരി എം.എൽ. എ എ.എൻ ഷംസീറും വർക്കല എം.എൽ.എ വി. േജായിയും പ്രതിപക്ഷാംഗങ്ങൾക്കെതിെര ഒാടിയടുക്കുകയായിരുന്നു. പ്രതിപക്ഷത്തെ ലീ ഗ് എം.എൽ.എ പി.കെ ബഷീറുമായി ഉന്തും തള്ളമുണ്ടായി. ഇരുവിഭാഗത്തെയും മുതിർന്ന അംഗങ്ങളെത്തിയാണ് ഇരുകൂട്ടരെയും പിടി ച്ചുമാറ്റിയത്.
ഭരണപക്ഷത്തിെൻറ നടപടിയിൽ പ്രതിഷേധിച്ച് സഭക്കുള്ളിൽ പ്രതിപക്ഷാംഗങ്ങൾ കുത്തിയി രുന്ന് മുദ്രാവാക്യം വിളിച്ചു. സഭയെ നാണംകെടുത്തുന്ന നടപടികൾ ഉണ്ടാകരുതെന്ന് സ്പീക്കർ മുന്നറിയിപ്പ് നൽകി. അതിനിടെ നടപടികൾ വേഗത്തിൽ പൂർത്തിയാക്കിയ സ്പീക്കർ സഭാ അനിശ്ചിതകാലത്തേക്ക് പിരിയുന്നതായി പ്രഖ്യാപിച്ചു.
സി.പി സുഗതനും വെള്ളാപ്പള്ളി നടേശനും ഉണ്ടാക്കുന്നത് വർഗീയ മതിലാണെന്നും ജനങ്ങൾ ഈ മതിലിനെ തകർക്കുമെന്നും ആണ് അടിയന്തര പ്രമേയത്തിന് അനുമതി തേടി എം.കെ. മുനീർ നിയമസഭയിൽ പറഞ്ഞത്. ബർലിൻ മതിൽ പൊളിഞ്ഞെങ്കിൽ ഈ വർഗീയ മതിലും പൊളിയുമെന്ന് മുനീർ ചൂണ്ടിക്കാട്ടി. ഈ പരാമർശമാണ് ഭരണപക്ഷ ബഹളത്തിന് ഇടയാക്കിയത്.
ബഹളത്തെ തുടർന്ന് നിർത്തിവെച്ച സഭ വീണ്ടും തുടങ്ങിയപ്പോൾ പരാമർശം പിൻവലിക്കുന്നുണ്ടോ എന്ന് സ്പീക്കർ മുനീറിനോട് ചോദിച്ചു. എന്നാൽ, പരാമർശം പിൻവലിക്കില്ലെന്നും നിരവധി പേർ വർഗീയത എന്ന് വാക്ക് നിയമസഭയിൽ പറഞ്ഞിട്ടുണ്ടെന്നും മുനീർ പറഞ്ഞു. താൻ പ്രസംഗിക്കാൻ തുടങ്ങിയപ്പോൾ തന്നെ ഭരണപക്ഷം ബഹളം വെച്ച് തടസപ്പെടുത്തിയെന്നും അദ്ദേഹം ആരോപിച്ചു.
വർഗീയത എന്നത് വൈകാരികമായ വാക്കാണെന്നും പരാമർശം സഭാ രേഖകളിൽ ഉണ്ടാവില്ലെന്നും സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ വ്യക്തമാക്കി. വനിതാ മതിലിനെതിരെ വർഗീയത ആരോപിക്കുന്നത് ഭരണഘടനാ വിരുദ്ധവും സ്ത്രീ വിരുദ്ധവുമാണെന്ന് മന്ത്രി എ.കെ. ബാലൻ ആരോപിച്ചു. സ്ത്രീകളുടെ തുല്യതക്ക് വേണ്ടിയുള്ള മതിലാണിതെന്നും അടിയന്തര പ്രമേയം അനുവദിക്കരുതെന്നും മന്ത്രി ബാലൻ ആവശ്യപ്പെട്ടു.
അതിനിെട വനിതാ മതിലിൽ പെങ്കടുക്കുന്ന സ്ത്രീകളെ മുനീർ അപമാനിച്ചുവെന്ന് കാണിച്ച് വനിതാ എം.എൽ.എമാർ സ്പീക്കർക്ക് പരാതി നൽകി. എന്നാൽ, വനിതകളെ അപമാനിക്കാനല്ല താൻ ശ്രമിച്ചതെന്ന് മുനീർ വിശദീകരിച്ചെങ്കിലും പരാമർശം പിൻവലിക്കണമെന്ന ആവശ്യത്തിൽ ഭരണപക്ഷം ഉറച്ചു നിന്നു. ബഹളത്തിനിടെ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു.
അതിനിടെ, പ്രതിപക്ഷ നേതാവിെൻറ പ്രസംഗത്തിനു മുമ്പ് അടിയന്തര പ്രമേയത്തിന് അനുമതി നിേഷധിച്ചത് ചട്ടലംഘനമാണെന്ന് കാണിച്ച് പ്രതിപക്ഷാംഗങ്ങൾ സഭ ബഹിഷ്കരിച്ചു. അംഗങ്ങൾ പുത്തേക്ക് പോകുന്നതിനിടെയാണ് ഭരണപക്ഷത്തെ എം.എൽ.എമാർ കയ്യാങ്കളിക്ക് മുതിർന്നത്.
ശബരിമലയിലെ അടിയന്തരാവസ്ഥ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷത്തെ എം.എൽ.എമാരായ വി.എസ് ശിവകുമാർ, പ്രഫ. എൻ. ജയരാജ്, പാറക്കൽ അബ്ദുല്ല എന്നിവർ സഭാ കവാടത്തിൽ നടത്തിവന്ന സത്യഗ്രഹം അവസാനിപ്പിച്ചു. യു.ഡി.എഫ് എം.എൽ.എമാർ നടത്തിയ സത്യഗ്രഹ സമരം വൻ വിജയമായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തിയാണ് സമരം അവസാനിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.