Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവർഗീയ മതിൽ പരാമർശം;...

വർഗീയ മതിൽ പരാമർശം; സഭയിൽ ഭരണ-പ്രതിപക്ഷ കൈയാങ്കളി, വാക്ക്പോര്

text_fields
bookmark_border
വർഗീയ മതിൽ പരാമർശം; സഭയിൽ ഭരണ-പ്രതിപക്ഷ കൈയാങ്കളി, വാക്ക്പോര്
cancel

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീറി​​​​​​​​െൻറ 'വർഗീയ മതിൽ' പരാമാർശത്തിൽ നിയമസഭയിൽ ഭരണ-പ്രതിപക്ഷ കൈയാങ്കളിയും വാക്കുപ്പോരും. വനിതാ മതിൽ സംബന്ധിച്ച്​ വിഷയത്തിൽ പ്രതിപക്ഷം നൽകിയ അടിയന്തര നോട്ടീസ്​ അനുവദിക് കുന്നത്​ സംബന്ധിച്ച ബഹളമാണ്​ പ്രശ്​നങ്ങൾക്ക്​ വഴിവെച്ചത്​.

ബഹളത്തിനിടെ പ്രതിപക്ഷ എം.എൽ.എമാർ പ്രതിഷേധിച് ച്​ ഇറങ്ങിപ്പോകു​േമ്പാഴാണ്​ കൈയാങ്കളിയുണ്ടായത്​. പ്രധാന കവാടത്തിൽ വെച്ച്​ ഭരണപക്ഷാംഗങ്ങളായ തലശ്ശേരി എം.എൽ. എ എ.എൻ ഷംസീറും വർക്കല എം.എൽ.എ വി. ​േജായിയും പ്രതിപക്ഷാംഗങ്ങൾക്കെതി​െര ഒാടിയടുക്കുകയായിരുന്നു. പ്രതിപക്ഷത്തെ ലീ ഗ് എം.എൽ.എ പി.കെ ബഷീറുമായി ഉന്തും തള്ളമുണ്ടായി. ഇരുവിഭാഗത്തെയും മുതിർന്ന അംഗങ്ങളെത്തിയാണ്​ ഇരുകൂട്ടരെയും പിടി ച്ചുമാറ്റിയത്​.

ഭരണപക്ഷത്തി​​​​​​​​െൻറ നടപടിയിൽ പ്രതിഷേധിച്ച്​ സഭക്കുള്ളിൽ പ്രതിപക്ഷാംഗങ്ങൾ കുത്തിയി രുന്ന്​ മുദ്രാവാക്യം വിളിച്ചു. സഭയെ നാണംകെടുത്തുന്ന നടപടികൾ ഉണ്ടാകരുതെന്ന്​ സ്​പീക്കർ മുന്നറിയിപ്പ്​ നൽകി. അതിനിടെ നടപടികൾ വേഗത്തിൽ പൂർത്തിയാക്കിയ സ്​പീക്കർ സഭാ അനിശ്ചിതകാലത്തേക്ക് പിരിയുന്നതായി പ്രഖ്യാപിച്ചു.

സി.പി സുഗതനും വെള്ളാപ്പള്ളി നടേശനും ഉണ്ടാക്കുന്നത് വർഗീയ മതിലാണെന്നും ജനങ്ങൾ ഈ മതിലിനെ തകർക്കുമെന്നും ആണ് അടിയന്തര പ്രമേയത്തിന് അനുമതി തേടി എം.കെ. മുനീർ നിയമസഭയിൽ പറഞ്ഞത്. ബർലിൻ മതിൽ പൊളിഞ്ഞെങ്കിൽ ഈ വർഗീയ മതിലും പൊളിയുമെന്ന് മുനീർ ചൂണ്ടിക്കാട്ടി. ഈ പരാമർശമാണ് ഭരണപക്ഷ ബഹളത്തിന് ഇടയാക്കിയത്.

ബഹളത്തെ തുടർന്ന്​ നിർത്തിവെച്ച സഭ വീണ്ടും തുടങ്ങിയപ്പോൾ പരാമർശം പിൻവലിക്കുന്നുണ്ടോ എന്ന്​ സ്​പീക്കർ മുനീറിനോട്​ ചോദിച്ചു. എന്നാൽ, പരാമർശം പിൻവലിക്കില്ലെന്നും നിരവധി പേർ വർഗീയത എന്ന് വാക്ക് നിയമസഭയിൽ പറഞ്ഞിട്ടുണ്ടെന്നും മുനീർ പറഞ്ഞു. ത​ാൻ പ്രസംഗിക്കാൻ തുടങ്ങിയപ്പോൾ ​തന്നെ ഭരണപക്ഷം ബഹളം വെച്ച്​ തടസപ്പെടുത്തിയെന്നും അദ്ദേഹം ആരോപിച്ചു.

വർഗീയത എന്നത് വൈകാരികമായ വാക്കാണെന്നും പരാമർശം സഭാ രേഖകളിൽ ഉണ്ടാവില്ലെന്നും സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ വ്യക്തമാക്കി. വനിതാ മതിലിനെതിരെ വർഗീയത ആരോപിക്കുന്നത് ഭരണഘടനാ വിരുദ്ധവും സ്ത്രീ വിരുദ്ധവുമാണെന്ന് മന്ത്രി എ.കെ. ബാലൻ ആരോപിച്ചു. സ്​ത്രീകളുടെ തുല്യതക്ക്​ വേണ്ടിയുള്ള മതിലാണിതെന്നും അടിയന്തര പ്രമേയം അനുവദിക്കരുതെന്നും​ മന്ത്രി ബാലൻ ആവശ്യപ്പെട്ടു.

അതിനി​െട വനിതാ മതിലിൽ പ​െങ്കടുക്കുന്ന സ്​ത്രീകളെ മുനീർ അപമാനിച്ചുവെന്ന്​ കാണിച്ച്​ വനിതാ എം.എൽ.എമാർ സ്​പീക്കർക്ക്​ പരാതി നൽകി. എന്നാൽ, വനിതകളെ അപമാനിക്കാനല്ല താൻ ശ്രമിച്ചതെന്ന്​ മുനീർ വിശദീകരിച്ചെങ്കിലും പരാമർശം പിൻവലിക്കണമെന്ന ആവശ്യത്തിൽ ഭരണപക്ഷം ഉറച്ചു നിന്നു. ബഹളത്തിനിടെ അടിയന്തര പ്രമേയത്തിന്​ അനുമതി നിഷേധിച്ചു.

അതിനിടെ, പ്രതിപക്ഷ നേതാവി​​​​​​​​െൻറ പ്രസംഗത്തിനു മുമ്പ്​ അടിയന്തര പ്രമേയത്തി​ന്​ അനുമതി നി​േഷധിച്ചത് ചട്ടലംഘനമാണെന്ന്​ കാണിച്ച്​ പ്രതിപക്ഷാംഗങ്ങൾ സഭ ബഹിഷ്​കരിച്ചു. അംഗങ്ങൾ പുത്തേക്ക്​ പോകുന്നതിനിടെയാണ്​ ഭരണപക്ഷത്തെ എം.എൽ.എമാർ ​കയ്യാങ്കളിക്ക്​ മുതിർന്നത്​.

ശബരിമലയിലെ അടിയന്തരാവസ്ഥ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷത്തെ എം.എൽ.എമാരായ വി.എസ് ശിവകുമാർ, പ്രഫ. എൻ. ജയരാജ്, പാറക്കൽ അബ്ദുല്ല എന്നിവർ സഭാ കവാടത്തിൽ നടത്തിവന്ന സത്യഗ്രഹം അവസാനിപ്പിച്ചു. യു.ഡി.എഫ് എം.എൽ.എമാർ നടത്തി‍യ സത്യഗ്രഹ സമരം വൻ വിജയമായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തിയാണ് സമരം അവസാനിപ്പിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:assemblykerala newsmalayalam newsKerala Assembly Quarrels
News Summary - Kerala Assembly Quarrels - Kerala News
Next Story