തിരുവനന്തപുരം: ചരിത്രപ്രധാനമായ ഏറെ നിയമനിർമാണങ്ങൾക്കും സമാജികരുടെ രാത്രികാല സമരങ്ങൾക്കും ‘കലാപങ്ങൾക്കും’ സാക്ഷ്യം വഹിച്ച നിയമസഭാ മന്ദിരം രാഷ്ട്രത്തിന് സമർപ്പിച്ചിട്ട് ഇന്ന് രണ്ട് പതിറ്റാണ്ട്. 1998 മേയ് 22ന് അന്നത്തെ രാഷ്ട്രപതി കെ.ആർ. നാരായണൻ ഉദ്ഘാടനം ചെയ്തു. ആ വർഷം ജൂൺ 30നാണ് ഇവിടെ ആദ്യമായി സമ്മേളിച്ചത്.
ജൂൺ 28ന് സഭാനടപടികൾ പൂർത്തിയാക്കി സെക്രേട്ടറിയറ്റിലെ നിയമസഭ ഹാളിൽനിന്ന് അംഗങ്ങൾ ജാഥയായി പുതിയ മന്ദിരത്തിലെത്തി. പഴയ ഹാൾ പിന്നീട് പൈതൃക മന്ദിരമാക്കി.
എറണാകുളത്ത് പുതിയ ഹൈകോടതി സജ്ജമാകുന്നതുവരെ ഇൗ മന്ദിരമായിരുന്നു സംസ്ഥാന പൊതുമരാമത്ത് വകുപ്പ് നിർമിച്ച ഏറ്റവും വലിയ കെട്ടിടം. ചീഫ് ആർക്കിടെക്റ്റ് രാമസ്വാമി അയ്യരാണ് രൂപകൽപന ചെയ്തത്.
സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ, നിയമസഭാ സെക്രട്ടറി എന്നിവരുടെ വസതികൾ, മുഖ്യമന്ത്രി, മന്ത്രിമാർ, പ്രതിപക്ഷ നേതാവ്, ഭരണ, പ്രതിപക്ഷ ചീഫ് വിപ്പുമാർ എന്നിവരുടെ കാര്യാലയങ്ങൾ, നിയമസഭ സമിതികളുടെ ഒാഫിസ്, ലൈബ്രറി, പ്രസ്, കാൻറീനുകൾ എന്നിവയും സമുച്ചയത്തിെൻറ ഭാഗമാണ്.
•1978 സെപ്റ്റംബർ 19- പുതിയ നിയമസഭ സമുച്ചയം നിർമിക്കാൻ അനുമതി കിട്ടി
•1979 ജൂൺ നാല്- അന്നത്തെ രാഷ്ട്രപതി നീലം സജ്ജീവറെഡ്ഡി തറക്കല്ലിട്ടു
•ആകെ വിസ്തീർണം- 61,760 ചതുരശ്രമീറ്റർ
•അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്ക്- 19,180 ചതുരശ്രമീറ്റർ
•നിയമസഭാ മന്ദിരം- 42,583 ചതുരശ്രമീറ്റർ
•നിയമസഭാ ഹാൾ-1340 ചതുരശ്രമീറ്റർ വിസ്തീർണം, 29 മീറ്റർ ഉയരം
•ആകെ ഭൂമി- 11 ഏക്കർ
•പ്രധാന കവാടവും കുംഭഗോപുരവും കേരള വാസ്തുനിർമാണ മാതൃകയിൽ
•കവാടത്തിെൻറ ഉയരം- 16 മീറ്റർ
എട്ടുനിലകളിൽ മൂന്നെണ്ണം തറനിരപ്പിന് താഴെ
•നിയമസഭ ഹാളിലെ ഇരിപ്പിടങ്ങൾ- 189
•മാധ്യമ, വി െഎ.പി, സന്ദർശക ഗാലറികളിലെ ഇരിപ്പിടം- 1438
•2005 സെപ്റ്റംബർ മൂന്ന്- മഹാത്മ ഗാന്ധി, ജവഹർലാൽ നെഹ്റു, ഡോ. അംബേദ്കർ എന്നിവരുടെ പ്രതിമകൾ അന്നത്തെ പ്രധാനമന്ത്രി ഡോ. മൻമോഹൻസിങ് അനാച്ഛാദനം ചെയ്തു.
•2006 മേയ് അഞ്ച്- നിയമസഭാ മ്യൂസിയം പ്രവർത്തനമാരംഭിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.