Representational Image

കേരള ബാങ്ക് ഡയറക്ടർ ബോർഡ് പദവി: ആശങ്കകളുമായി ലീഗ് സഹകരണ ബാങ്ക് ഭരണസമിതികൾ പാണക്കാട്ട്

 മ​ല​പ്പു​റം: കേ​ര​ള ബാ​ങ്ക് ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് സ്ഥാ​ന വി​വാ​ദ​വും കേ​ര​ള ബാ​ങ്ക് ല​യ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സും സം​ബ​ന്ധി​ച്ച ആ​ശ​ങ്ക​ക​ളു​മാ​യി മു​സ്‍ലിം ലീ​ഗി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ഹ​ക​ര​ണ ബാ​ങ്ക് ഭ​ര​ണ​സ​മി​തി​ക​ൾ പാ​ണ​ക്കാ​ട്ട്. ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​ണ് ബാ​ങ്ക് ഭ​ര​ണ​സ​മി​തി​ക​ളും മ​ല​പ്പു​റം ജി​ല്ല സ​ഹ​ക​ര​ണ ബാ​ങ്ക് ജീ​വ​ന​ക്കാ​രും പാ​ണ​ക്കാ​ട്ട് മു​സ്‍ലിം ലീ​ഗ് നേ​തൃ​ത്വ​ത്തെ കാ​ണാ​നെ​ത്തി​യ​ത്. മു​സ്‍ലിം ലീ​ഗ് ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി, സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ, സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​എം.​എ. സ​ലാം തു​ട​ങ്ങി​യ​വ​രോ​ടാ​ണ് ഭ​ര​ണ​സ​മി​തി​ക​ൾ ആ​ശ​ങ്ക പ​ങ്കു​വെ​ച്ച​ത്.

കേ​ര​ള ബാ​ങ്ക് ല​യ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​സ്‍ലിം ലീ​ഗി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ഹ​ക​ര​ണ ബാ​ങ്ക് ഭ​ര​ണ​സ​മി​തി​ക​ൾ കേ​സു​മാ​യി മു​ന്നോ​ട്ട് പോ​വു​ക​യാ​ണ്. ഇ​തി​നി​ടെ കേ​ര​ള ബാ​ങ്ക് ഡ​യ​റ​ക്ട​ർ ബോ​ർ​ഡി​ൽ മു​സ്‍ലിം ലീ​ഗ് ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി. ​അ​ബ്ദു​ൽ ഹ​മീ​ദ് എം.​എ​ൽ.​എ സ്ഥാ​നം ഏ​റ്റെ​ടു​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത് സ​ഹ​കാ​രി​ക​ൾ​ക്കി​ട​യി​ൽ ആ​ശ​യ​ക്കു​ഴ​പ്പം സൃ​ഷ്ടി​ച്ചി​ട്ടു​ണ്ടെ​ന്ന് ബാ​ങ്ക് ഭ​ര​ണ​സ​മി​തി​ക​ൾ ലീ​ഗ് നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ചു. പാ​ർ​ട്ടി എം.​എ​ൽ.​എ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗ​മാ​യി​രി​ക്കെ ബാ​ങ്ക് ല​യ​ന​ത്തി​നെ​തി​രാ​യ കേ​സ് മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കു​ന്ന​ത് വി​മ​ർ​ശ​ന​ങ്ങ​ൾ​ക്ക് ഇ​ട​യാ​ക്കു​മെ​ന്നും വി​ഷ​യ​ത്തി​ൽ വ്യ​ക്ത​ത വ​രു​ത്ത​ണ​മെ​ന്നും ഭ​ര​ണ​സ​മി​തി​ക​ൾ മു​സ്‍ലിം ലീ​ഗ് നേ​തൃ​ത്വ​ത്തോ​ട് പ​റ​ഞ്ഞു.

ഭ​ര​ണ​സ​മി​തി​ക​ളു​ടെ ആ​ശ​ങ്ക കേ​ട്ട നേ​താ​ക്ക​ൾ കേ​സ് ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​കാ​ൻ അ​നു​മ​തി ന​ൽ​കി. കേ​സി​ൽ പാ​ർ​ട്ടി​യു​ടെ പൂ​ർ​ണ പി​ന്തു​ണ​യു​ണ്ടെ​ന്നും ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് സ്ഥാ​നം സം​ബ​ന്ധി​ച്ച് അ​നു​യോ​ജ്യ തീ​രു​മാ​നം എ​ടു​ക്കു​മെ​ന്നും മു​സ്‍ലിം ലീ​ഗ് നേ​തൃ​ത്വം സ​ഹ​കാ​രി​ക​ളെ അ​റി​യി​ച്ചു. പാ​ർ​ട്ടി​യു​ടെ ഉ​റ​പ്പി​ന്മേ​ൽ കേ​സു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്ന് ബാ​ങ്ക് ഭ​ര​ണ​സ​മി​തി ഭാ​ര​വാ​ഹി​ക​ൾ വ്യ​ക്ത​മാ​ക്കി.

Tags:    
News Summary - Kerala Bank Board of Directors Status: League Co-operative Bank Governing Bodies Panakkat with concerns

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.