കെ.സി. സഹദേവൻ 

കെ.സി. സഹദേവൻ കേരള ബാങ്കിന്‍റെ പ്രഥമ എക്സിക്യൂട്ടീവ് ഡയറക്ടർ

തിരുവനന്തപുരം: കേരള സംസ്ഥാന സഹകരണ ബാങ്കിൻ്റെ (കേരള ബാങ്ക്) പ്രഥമ എക്സിക്യൂട്ടീവ് ഡയറക്ടർ (ഇ.ഡി) ആയി കെ.സി. സഹദേവനെ നിയമിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. നിലവിൽ കേരള ബാങ്കിലെ ചീഫ് ജനറൽ മാനേജറാണ് സഹദേവൻ.

കേരള ബാങ്കിന്റെ രൂപീകരണത്തിനായി സ്തുത്യർഹമായ പങ്ക് വഹിച്ച സഹദേവൻ കണ്ണൂർ ജില്ലാ ബാങ്കിലെ ഡെപ്യൂട്ടി ജനറൽ മാനേജർ, തിരുവനന്തപുരം ജില്ലാ സഹകരണ ബാങ്കിലെ ജനൽ മാനേജർ എന്നീ തസ്തികകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കണ്ണൂർ മലപ്പട്ടം സ്വദേശിയാണ്.

Tags:    
News Summary - Kerala Bank Pratham ED

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.