കോടിയേരിയുടെ മകൻ കുരുങ്ങിയതിലുള്ള പ്രതികാരം സുരേന്ദ്രൻറെ മകനോട്​ തീർക്കുന്നു; അപമാനിക്കാനുള്ള ശ്രമം ​ചെറുക്കും -ബി.ജെ.പി

കൊ​ച്ചി: കെ.സുരേന്ദ്രന് പിന്തുണ പ്രഖ്യാപിച്ച്​​ ബി.​ജെ.​പി സംസ്ഥാന കോ​ർ ക​മ്മി​റ്റി യോ​ഗം. കോവിഡ് മാനദണ്ഡങ്ങളുടെ പേരില്‍ പൊലീസ് വിലക്കിയ യോഗം കൊച്ചിയിലെ ഹോട്ടലില്‍ നിന്ന് മാറ്റി എറണാകുളം ജില്ല കമ്മിറ്റി ഓഫിസിലേക്കാക്കിയിരുന്നു. തൃശൂർ കൊടകരയിലുണ്ടായ കവർച്ചയുമായി ബന്ധപ്പെട്ട് ഭാരതീയ ജനതാപാർട്ടിയെയും അതിൻറെ നേതാക്കളെയും പൊതുസമൂഹത്തിൽ അവഹേളിക്കാനുള്ള ബോധപൂർവമായ ശ്രമം സി.പി.എം നയിക്കുന്ന സർക്കാർ നടത്തുകയാണെന്ന്​ ബി.ജെ.പി നേതാക്കൾ വാർത്ത സമ്മേളനത്തിൽ ആരോപിച്ചു. കേന്ദ്ര മന്ത്രി വി.മുരളീധരൻ, കുമ്മനം രാജശേഖരൻ, പി​.കെ കൃഷ്​ണ ദാസ്​ അടക്കമുള്ള മുതിർന്ന നേതാക്കൾ വാർത്ത സമ്മേളനത്തിൽ പ​ങ്കെടുത്തു.

''സംസ്ഥാന അധ്യക്ഷൻറെ കുടുംബാംഗങ്ങളെയടക്കം ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നതിലൂടെ പ്രതികാര രാഷ്ട്രീയം കളിക്കുകയാണ് സി.പി.എം. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രഖ്യാപിത അജൻഡയായ മോദി വിരുദ്ധരാഷ്ട്രീയം കൂടിയാണ് സംസ്ഥാന പാർട്ടിയെ വേട്ടയാടുന്നതിലൂടെ നടപ്പാക്കപ്പെടുന്നത്. സംസ്ഥാന പൊലീസിനെ രാഷ്ട്രീയ പകപോക്കലിനുപയോഗിക്കുകയാണ് സി.പി.എം. സ്വർണക്കള്ളക്കടത്ത് കേസിൽ മുൻ മന്ത്രിയും മുൻ സ്പീക്കറും ചോദ്യം ചെയ്യപ്പെടുകയും ആ കേസ് ഇപ്പോഴും മുന്നോട്ടുപോകുന്നുണ്ട് എന്ന തിരിച്ചറിവുമാണ് സി.പി.എമ്മിനെ ഇതിന് പ്രേരിപ്പിക്കുന്ന ഒരു ഘടകം''.

''ബിജെപിയുടെ കള്ളപ്പണം അന്വേഷിക്കണമെന്ന് ആവശ്യപ്പെടുന്ന കോടിയേരി ബാലകൃഷ്ണൻ ആദ്യം സ്വന്തം മകൻറെ അക്കൗണ്ടിലുള്ള പണം എവിടെ നിന്ന് വന്നെന്ന് കോടതിയെ ബോധ്യപ്പെടുത്തട്ടെ. ബിനീഷ് കോടിയേരിയുടെ പച്ചക്കറി, മത്സ്യവ്യാപാരം വഴിയുളള വരുമാനം കോടതിക്ക് ബോധ്യപ്പെട്ടെങ്കിൽ ആറുമാസമായി അദ്ദേഹത്തിന് ജയിൽ തുടരേണ്ടി വരില്ലായിരുന്നു എന്ന് ഓർമ്മിപ്പിക്കുന്നു. കോടിയേരിയുടെ മകൻ ലഹരി കടത്ത് കേസിൽ കുരുങ്ങിയതിലുള്ള പ്രതികാരം തീർക്കാനാണ് കെ.സുരേന്ദ്രൻറെ മകനെ ഈ കേസിലേക്ക് വലിച്ചിഴക്കുന്നത്''.

''ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് ലഭിച്ചില്ലെങ്കിലും കൂടുതൽ മണ്ഡലങ്ങളിൽ ബി.ജെ.പിയുടെ സ്വാധീനം വർധിച്ചത് എൽ.ഡി.എഫിനെയും യു.ഡി.എഫിനെയും ഒരു പോലെ പരിഭ്രാന്തരാക്കുന്നുണ്ട്. അതിന് തടയിടാനാണ് ദിവസവും ഓരോ കള്ളക്കഥകൾ ബിജെപിക്കെതിരെ മെനയുന്നത്.ഒപ്പം കേരളത്തിൻറെ സാമൂഹ്യ അന്തരീക്ഷത്തെയാകെ അസ്വസ്ഥമാക്കുന്ന മുസ്​ലിം പ്രീണനത്തിൻറെ മറ്റൊരു വശവും കൂടിയുണ്ട് ഈ പ്രചാരണങ്ങൾക്ക് പിന്നിൽ. ഭൂരിപക്ഷസമുദായത്തിനും ക്രൈസ്തവർക്കും ബി.ജെ.പിക്കുമേൽ വർധിച്ചുവരുന്ന വിശ്വാസം എൽ.ഡി.എഫിനെയും യുഡിഎഫിനെയും ഒരുപോലെ അസ്വസ്ഥരാക്കുന്നതും ഹീനമായ രാഷ്ട്രീയപ്രചാരവേലകൾക്ക് പിന്നിലുണ്ടെന്ന് ഭാരതീയ ജനതാപാർട്ടിയുടെ അണികളും തിരിച്ചറിയണം''.

''മുഖ്യമന്ത്രിയുടെ ഓഫീസിൻറെ തിരക്കഥ അനുസരിച്ച്‌ നടക്കുന്ന അന്വേഷണ നാടകമാണിത്‌. സ്വർണ്ണക്കടത്ത്‌ - ഡോളർക്കടത്ത്‌ കേസുകളുടെ ചെളിക്കുണ്ടിൽ നിൽക്കുന്ന സർക്കാർ, മറ്റുള്ളവരുടെ പുറത്ത്‌ കൂടി ചെളി വാരി എറിയാനുള്ള ശ്രമമാണ്‌ നടത്തുന്നത്‌. വാദിയുടെ മാത്രം കോൾ ലിസ്റ്റ്‌ എടുത്തുള്ള ഈ ചോദ്യം ചെയ്യൽ നാടകം തുടരട്ടെ. അന്വേഷണ സംഘത്തിന് മുന്നിൽ തല ഉയർത്തിപ്പിടിച്ചു തന്നെ ബി.ജെ.പി നേതാക്കളും പ്രവർത്തകരും പോകും. തലയിൽ മുണ്ടിട്ടോ രോഗിയെന്ന് തെളിയിച്ച് സഹതാപം പിടിച്ചു പറ്റാനോ ഞങ്ങൾ ശ്രമിക്കില്ല'' -ബി.ജെ.പി നേതാക്കൾ പറഞ്ഞു. 

Tags:    
News Summary - kerala bjp supports k surendran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.