തിരുവനന്തപുരം: വിനോദസഞ്ചാര മേഖലയിലെ അടച്ചുപൂട്ടൽ ഒഴിവാക്കാൻ പുനരുജ്ജീവന പാക്കേജ്. പാക്കേജിനുള്ള സർക്കാർ വിഹിതമായി 30 കോടി വകയിരുത്തി. രണ്ട് പുതിയ ടൂറിസം സർക്യൂട്ട് പരിപാടികളും ബജറ്റിൽ പ്രഖ്യാപിച്ചു. മലബാർ ലിറ്റററി സർക്യൂട്ട്, ബയോ ഡൈവേഴ്സിറ്റി സർക്യൂട്ട് എന്ന പേരിലുള്ള ഇൗ സംരംഭങ്ങൾക്കായി 50 കോടി.
തുഞ്ചത്തെഴുത്തച്ഛൻ, വൈക്കം മുഹമ്മദ് ബഷീർ, ഒ.വി. വിജയൻ, എം.ടി. വാസുദേവൻനായർ എന്നിവരിലൂടെ പ്രശസ്തമായ തുഞ്ചൻ സ്മാരകം, ബേപ്പൂർ, തസ്രാക്ക്, ഭാരതപ്പുഴയുടെ തീരങ്ങൾ, കൂടാതെ പൊന്നാനി, തൃത്താല എന്നീ സ്ഥലങ്ങളെ കോർത്തിണക്കിയാണ് മലബാർ ലിറ്റററി സർക്യൂട്ട് .
കൊല്ലം അഷ്ടമുടിക്കായൽ, കൊട്ടാരക്കര, മീൻപിടിപ്പാറ, മുട്ടറ മരുതിമല, ജഡായുപ്പാറ, തെന്മല, അച്ചൻകോവിൽ എന്നീ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നതാണ് ബയോ ഡൈവേഴ്സിറ്റി സർക്യൂട്ട്
ടൂറിസം വകുപ്പിെൻറ മാർക്കറ്റിങ്ങിന് നിലവിലുള്ള 100 കോടി രൂപക്ക് പുറമെ 50 കോടികൂടി അധികമായി അനുവദിച്ചു
ടൂറിസം മേഖലയിൽ കൂടുതൽ പ്രവർത്തന മൂലധനം ലഭ്യമാക്കുന്നതിന് കെ.എഫ്.സി 400 കോടി രൂപയുടെ വായ്പ ലഭ്യമാക്കും
വിേനാദസഞ്ചാരികളെ ആകർഷിക്കുന്നതിന് ജലാശയങ്ങളിലും കരയിലും സഞ്ചരിക്കുന്ന ആംഫിബിയൻ വാഹനസൗകര്യം ലഭ്യമാക്കും. ആദ്യഘട്ടമായി കൊല്ലം, കൊച്ചി, തങ്കശ്ശേരി മേഖലയിൽ ഇത് ആരംഭിക്കും. ഇതിനായി അഞ്ചുകോടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.