ബ​ജ​റ്റ് ചോ​ർ​ച്ച ജീ​വ​ന​ക്കാ​ര​നു​ണ്ടാ​യ കൈ​പ്പി​ഴ; തു​ട​ർ​ന​ട​പ​ടി​യി​ല്ല

തിരുവനന്തപുരം: ധനമന്ത്രിയുടെ ഓഫിസിലെ ജീവനക്കാരനുണ്ടായ സാങ്കേതികപിഴവാണ് ബജറ്റ് ചോർച്ചക്ക് കാരണമെന്നും ഇക്കാര്യത്തിൽ  തുടർനടപടികൾ ആവശ്യമില്ലെന്നും മന്ത്രിസഭ യോഗത്തിൽ തീരുമാനം.  ബജറ്റ് ചോർച്ച സംബന്ധിച്ച് മുൻ ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ് സമർപ്പിച്ച റിപ്പോർട്ട് ബുധനാഴ്ച ചേർന്ന മന്ത്രിസഭയോഗം ചർച്ചചെയ്തു. 

ധനമന്ത്രിയുടെ ഓഫിസിലെ ജീവനക്കാരനുണ്ടായ സാങ്കേതികപിഴവാണ് ബജറ്റ് അവതരണത്തിനിടയിൽ അത് മാധ്യമങ്ങൾക്ക് ലഭിക്കാൻ ഇടയാക്കിയതെന്നാണ് വിജയാനന്ദി​െൻറ റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ, ഇതിൽ ഗൂഢാലോചനയോ രേഖകളുടെ ചോർച്ചയോ  ഉണ്ടായിട്ടില്ല. ചോർച്ചയുമായി ബന്ധപ്പെട്ട് കൈയബദ്ധംപിണഞ്ഞ മാധ്യമങ്ങളുടെ ചുമതലയുള്ള ജീവനക്കാരനായ മനോജ് പുതിയവിളയെ ത​െൻറ ഓഫിസിൽനിന്ന് ഒഴിവാക്കിയതായി ധനമന്ത്രി തോമസ് ഐസക് അറിയിച്ചു.
 
റിപ്പോർട്ട് അംഗീകരിച്ച മന്ത്രിസഭയോഗം തുടർനടപടികൾ  ആവശ്യമില്ലെന്ന വിലയിരുത്തലിൽ എത്തിച്ചേർന്നെന്നാണ് ലഭിക്കുന്ന  സൂചന. ബജറ്റ് അവതരണത്തിനുശേഷം മാധ്യമങ്ങൾക്ക് നൽകുന്നതിന്  തയാറാക്കിവന്ന ഹൈലൈറ്റ്സ് ധനമന്ത്രി ബജറ്റ്  അവതരിപ്പിക്കുന്നതിനിടയിൽ കമ്പ്യൂട്ടറിലെ സാങ്കേതിക പിഴവുമൂലം പുറത്തേക്ക് പോവുകയായിരുന്നു. ബജറ്റിലെ സുപ്രധാന  കാര്യങ്ങളൊന്നും ഇതിൽ ഉണ്ടായിരുന്നില്ല. എന്നാൽ, ബജറ്റ്  പ്രസംഗത്തിലെ അവസാനഭാഗം ഉണ്ടായിരുന്നു.

Tags:    
News Summary - kerala budget

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-22 01:43 GMT