പാലക്കാട്ട് രാഹുൽ മാങ്കൂട്ടത്തിലും ചേലക്കരയിൽ രമ്യ ഹരിദാസും സ്ഥാനാർഥികൾ; വയനാട്ടിൽ പ്രിയങ്ക തന്നെ

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പുകളുടെ തീയതി പ്രഖ്യാപിച്ചതിനു പിന്നാലെ യു.ഡി.എഫിന്‍റെ സ്ഥാനാർത്ഥികളായി പാലക്കാട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെയും ചേലക്കരയിൽ മുൻ എം.പി രമ്യ ഹരിദാസിനെയും നിശ്ചയിച്ചു. രാ​​ഹു​​ൽ​​ ഗാ​​ന്ധി വി​​ട്ടൊ​​ഴി​​ഞ്ഞ വ​​യ​​നാ​​ട് ലോ​​ക്സ​​ഭ മ​​ണ്ഡ​​ല​​ത്തി​​ൽ പ്രിയങ്ക ഗാന്ധി തന്നെയാണ് സ്ഥാനാർത്ഥി.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍റെയും വടകര എം.പി ഷാഫി പറമ്പിലിന്‍റെയും പിന്തുണയാണ് രാഹുൽ മാങ്കൂട്ടത്തിലിന് അനുകൂല ഘടകമായത്. അതേസമയം, ലോക്സഭയിലേക്ക് മത്സരിച്ച് പരാജയപ്പെട്ടെങ്കിലും രമ്യക്ക് ഒരവസരം കൂടി നൽകാനും കെ.പി.സി.സി ധാരണയാവുകയായിരുന്നു.


എൽ.ഡി.എഫ് സ്ഥാനാർഥികൾ ഉടൻ

ചേലക്കരയിൽ യു.ആർ. പ്രദീപ് എൽ.ഡി.എഫ് സ്ഥാനാർഥിയാകുമെന്നാണ് റിപ്പോർട്ടുകൾ. ജില്ല സെക്രട്ടേറിയേറ്റിലും ജില്ല കമ്മിറ്റിയിലും പ്രദീപിന്റെ പേരിനാണ് മുൻതൂക്കം. കെ. ​​രാ​​ധാ​​കൃ​​ഷ്ണ​​ന്​ വേ​​ണ്ടി ചേ​​ല​​ക്ക​​ര സീ​​റ്റ്​ ഒ​​ഴി​​ഞ്ഞു​​കൊ​​ടു​​ത്ത​​യാ​​ളാ​​ണ്​ പ്ര​​ദീ​​പ്.

പാലക്കാട് പാർട്ടി നേതൃത്വം വിവിധ പേരുകൾ പരിഗണിക്കുന്നുണ്ട്. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബിനുമോളുടെ പേരിനാണ് പ്രഥമ പരിഗണന. സി.​​പി.​​എം നേ​​താ​​വ് ഇ.​​കെ. ഇ​​മ്പി​​ച്ചി​​ബാ​​വ​​യു​​ടെ മ​​ക​​ന്റെ ഭാ​​ര്യ​​യാ​​ണ്​ ബി​​നു​​മോ​​ൾ. ജില്ല കമ്മിറ്റികളുടെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന നേതൃത്വം അന്തിമ തീരുമാനമെടുക്കും.

ബി.​​ജെ.​​പി വി​​ജ​​യ​​പ്ര​​തീ​​ക്ഷ പു​​ല​​ർ​​ത്തു​​ന്ന പാ​​ല​​ക്കാ​​ട്ട്​ രാ​​ഹു​​ൽ മാ​​ങ്കൂ​​ട്ട​​ത്തി​​ലി​​നെ നേ​​രി​​ടാ​​ൻ പാ​​ർ​​ട്ടി​​ക്കു​​ള്ളി​​ൽ വ​​ടം​​വ​​ലി​​യു​​ണ്ട്. സം​​സ്ഥാ​​ന ​ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി സി. ​​കൃ​​ഷ്​​​ണ​​കു​​മാ​​ർ, മു​​തി​​ർ​​ന്ന നേ​​താ​​വ്​ ശോ​​ഭാ സു​​രേ​​ന്ദ​​ൻ എ​​ന്നി​​വ​​രു​​ടെ പേ​​രു​​ക​​ളാ​​ണ്​ പ​​രി​​ഗ​​ണ​​ന​​യി​​ലു​​ള്ള​​ത്.

വ​​യ​​നാ​​ട്ടി​​ൽ ​പ്രി​​യ​​ങ്ക​​ക്കെ​​തി​​രെ ആ​​രെ​​ന്ന​​തി​​ൽ വ്യ​​ക്​​​ത​​ത വ​​ന്നി​​ട്ടി​​ല്ല. ഇ​​ട​​തു​​മു​​ന്ന​​ണി​​യി​​ൽ സി.​​പി.​​ഐ​​യു​​ടേ​​താ​​ണ്​ സീ​​റ്റ്. രാ​​ഹു​​ലി​​നെ​​തി​​രെ മ​​ത്സ​​രി​​ച്ച ദേ​​ശീ​​യ​​നേ​​താ​​വ്​ ആ​​നി രാ​​ജ വീ​​ണ്ടും മ​​ത്സ​​രി​​ക്കാ​​നി​​ട​​യി​​ല്ല. ബി.​​ജെ.​​പി സം​​സ്ഥാ​​ന അ​​ധ്യ​​ക്ഷ​​ൻ കെ. ​​സു​​രേ​​ന്ദ്ര​​നും വീ​​ണ്ടും മ​​ത്സ​​രി​​ക്കു​​ന്ന​​തി​​ൽ താ​​ൽ​​പ​​ര്യ​​മി​​ല്ലെ​​ന്ന്​ ദേ​​ശീ​​യ നേ​​തൃ​​ത്വ​​ത്തെ അ​​റി​​യി​​ച്ചി​​ട്ടു​​ണ്ട്. പ​​ക​​രം എം.​​ടി. ര​​മേ​​ശ്​ വ​​ന്നേ​​ക്കും. 

വോട്ടെണ്ണൽ നവംബർ 23ന്

വയനാട് ലോക്സഭ മണ്ഡലത്തിലെയും പാലക്കാട്, ചേലക്കര നിയമസഭ മണ്ഡലങ്ങളിലെയും ഉപതെരഞ്ഞെടുപ്പ് നവംബർ 13നാണ് നടക്കുക. പത്രികാ സമർപ്പണം വെള്ളിയാഴ്ച ആരംഭിക്കും. നവംബർ 23നാണ് വോട്ടെണ്ണൽ.

വയനാട് മണ്ഡലത്തിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട രാഹുൽ ഗാന്ധി റായ്ബറേലി മണ്ഡലത്തിൽനിന്നും ജയിച്ചതോടെ വയനാട് മണ്ഡലം ഒഴിയുകയായിരുന്നു. ഇതോടെയാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

Tags:    
News Summary - Kerala By election: Rahul Mamkootathil in Palakkad, Ramya Haridas in Chelakkara

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.