അതിവേഗ റെയിൽ ​കോറിഡോറിന്‍റെ അലൈൻമെൻറ്​ മാറ്റത്തിന്​ അനുമതി​ 

തിരുവനന്തപുരം: തിരുവനന്തപുരം-കാസർകോട്​ അർധ അതിവേഗ റെയിൽ കോറിഡോറിന്‍റെ അലൈൻമെന്‍റ് മാറ്റത്തിന്​ മന്ത്രിസഭ അനുമതി നൽകി. കൊയിലാണ്ടി മുതൽ ധർമ്മടം വരെയുള്ള പ്രദേശങ്ങളിലാണ് മാറ്റം.

മാഹി ഭാഗത്ത് റെയിൽവേ ട്രാക്കിന് സമാന്തരമായി കടന്നുപോകുന്ന വിധത്തിലാണ് അലൈൻമ​െൻറിലെ മാറ്റം വരുത്തുന്നത്. പുതുച്ചേരി സര്‍ക്കാറില്‍ നിന്നുള്ള എതിര്‍പ്പുകളെ തുടര്‍ന്നാണ് മാറ്റമെന്നാണ് സൂചന. 

കാസർകോട്​ മുതൽ കൊച്ചുവേളി വരെ 532 കിലോമീറ്ററാണ് റെയിൽപാത. 180 കിലോമീറ്റർ വേഗത്തിൽ നാല്​ മണിക്കൂർ കൊണ്ട് കാസർകോട്​ എത്താൻ കഴിയും. 2024ൽ നിർമാണം പൂർത്തിയാക്കുന്ന പദ്ധതിക്ക് 66,000 കോടി രൂപയാണ് ചെലവ്. കേരള റെയിൽ ഡെവലപ്മ​െൻറ്​ കോർപറേഷനാണ് പദ്ധതിക്കു നേതൃത്വം നൽകുന്നത്​.

മാഹിയെ പാത രണ്ടായി വിഭജിക്കുമെന്നായിരുന്നു പുതുച്ചേരി സർക്കാറിന്‍റെ പരാതി. തുടർന്നാണ്​ മാഹിയിലെ ബൈപാസ് പൂർണമായി ഒഴിവാക്കി നിലവിലെ റെയിൽപാതയ്ക്കു സമാന്തരമായിത്തന്നെ വേഗപാത നിർമിക്കാൻ തീരുമാനിച്ചത്​. വടകര പയ്യോളിയിലെ ബൈപാസും ഇതേ രീതിയിൽ ഒഴിവാക്കിയാണ് പുതിയ അലൈൻമ​െൻറ്​. 

Tags:    
News Summary - Kerala cabinet approves high speed rail corridor alignment -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.