കൊച്ചി: ലോക്ഡൗണിെൻറ മറവിൽ സംസ്ഥാനത്ത് സിമൻറ് വില വർധിപ്പിച്ചു. നിർമാണമേഖല കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഘട്ടത്തിലാണ് സിമൻറ് കമ്പനികളുടെ ഏകപ ക്ഷീയ നടപടി. 50 കിലോയുടെ ബാഗിന് 20 മുതൽ 50 രൂപ വരെയാണ് വർധിപ്പിച്ചത്.
വ്യാപാരികൾക്കുള്ള ഡിസ്കൗണ്ട് ആനുകൂല്യങ്ങൾ നിർത്തിയാണ് വിലവർധന നടപ്പാക്കിയത്. ഇതോടെ, 375 രൂപയുടെ ബാഗിന് 425 രൂപയായി. പൊതുമേഖല സ്ഥാപനമായ മലബാർ സിമൻറ്സ് വില 370ൽനിന്ന് 390 ആക്കി. കഴിഞ്ഞവർഷം സമാനരീതിയിൽ വില വർധിപ്പിച്ചപ്പോൾ വ്യാപാരികളുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. തുടർന്ന് സർക്കാർ നടത്തിയ ചർച്ചയിൽ സർക്കാർ അനുമതിയോടെ മാത്രമേ വില വർധിപ്പിക്കൂ എന്ന് സിമൻറ് കമ്പനി പ്രതിനിധികൾ ഉറപ്പുനൽകി. ഇതും ലംഘിച്ചാണ് അകാരണമായി വില കൂട്ടിയത്.
പ്രധാനമായും ആന്ധ്ര, കർണാടക, തമിഴ്നാട്, ഗുജറാത്ത് എന്നിവിടങ്ങളിൽനിന്നാണ് കേരളത്തിൽ സിമൻറ് എത്തുന്നത്. പ്രതിമാസം 10 ലക്ഷം ടൺ സിമൻറ് സംസ്ഥാനത്ത് വിറ്റഴിയുന്നുണ്ട്. അതിനാൽ, വിലയിലെ ചെറിയ വർധനപോലും കമ്പനികൾക്ക് വൻ നേട്ടമാണ്. മുമ്പ് ഏകപക്ഷീയമായി വില വർധിപ്പിച്ചതിന് കോംപറ്റീഷൻ കമീഷൻ ഓഫ് ഇന്ത്യ രാജ്യത്തെ പ്രമുഖ സിമൻറ് കമ്പനികൾക്ക് 6300 കോടിയോളം രൂപ പിഴ ചുമത്തിയിരുന്നു. മലബാർ സിമൻറ്സ് കൃത്യമായി വിപണിയിൽ ഇടപെടാത്തത് സ്വകാര്യ കമ്പനികളുടെ കൊള്ളയടിക്ക് കാരണമാകുന്നതായി വിമർശനമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.