തൃശൂർ: മുമ്പില്ലാത്തവിധം കേരളത്തിൽ താപനിലയിലെ അന്തരം വർധിക്കുന്നു. പകൽ കഠിനമാ യ ചൂട്. നട്ടുച്ചക്ക് പുറത്തിറങ്ങാനാവാത്ത സാഹചര്യം. എന്നാൽ രാത്രിയിൽ ചൂട് അതിശൈത് യത്തിലേക്ക് കൂപ്പുകുത്തുന്നു-കാലാവസ്ഥ വ്യതിയാനത്തിെൻറ ഭാഗമായി കേരളത്തിെൻറ കാലാവസ്ഥ കഴിഞ്ഞ കുറെ വർഷങ്ങളായി വല്ലാതെ മാറുകയാണ്. കാര്യങ്ങൾ കൈവിട്ടുപോകുകയാ ണ്.
രാത്രി താപനില ക്രമാതീതമായി കുറയുന്ന സാഹചര്യം നേരത്തെ ഇത്രമേൽ ഉണ്ടായിരുന്നില്ല. കഴിഞ്ഞവർഷവും കനത്ത പകൽ ചൂടിന് അനുസൃതമായ രാച്ചൂട് രേഖപ്പെടുത്തിയിരുന്നു. എന്നാൽ ചെറിയ തോതിൽ മാറ്റം കഴിഞ്ഞവർഷങ്ങളിൽ തന്നെ പ്രകടമായിരുന്നു. പ്രത്യേകിച്ചും ഹൈറേഞ്ച് മേഖലകളായ ഇടുക്കി, വയനാട് ജില്ലകളിൽ. കഴിഞ്ഞവർഷം അവസാനം മുതൽ ഇക്കാര്യത്തിൽ പ്രകടമായ മാറ്റമാണ് ഉണ്ടായിരിക്കുന്നത്. മൂന്നാർ അടക്കം ഹൈറേഞ്ച് മേഖലകളിൽ തുടർച്ചയായി മൈനസ് ഡ്രിഗ്രി സെൽഷ്യസിലേക്ക് രാത്രിതാപനില താഴുന്ന സാഹചര്യവുമുണ്ടായി.
പകൽച്ചൂട് ക്രമാതീതമായി കൂടുകയും രാച്ചൂട് അതി ഭീകരമായി കുറയുകയും ചെയ്യുന്ന സ്ഥിതിയാണ് ഇടുക്കി, വയനാട് ജില്ലകളിലുള്ളത്. ഒരു മേഖലയിൽ തുടർച്ചായ ദിവസങ്ങളിൽ രാത്രി താപനില കുറയുന്ന സാഹചര്യം ഉണ്ടായാൽ അത് ശീത തരംഗത്തിലേക്ക് കാര്യങ്ങൾ കൊണ്ടെത്തിക്കും. ഉഷ്ണതരംഗത്തിന് സമാനം ഹൈറേഞ്ച് ജില്ലകളിൽ ശീതതരംഗ സധ്യതയും തള്ളിക്കളയാനാവാത്ത സ്ഥിതിയാണുള്ളത്. ഇത് കാർഷികവിളകളെ പോലും ബാധിക്കുമെന്ന് കാലാവസ്ഥ വ്യതിയാന ഗവേഷകൻ ഡോ. സി.എസ്. ഗോപകുമാർ ചൂണ്ടിക്കാട്ടി.
കാര്യങ്ങൾ ഇങ്ങനെയായിട്ടും ഇടുക്കിയിലും വയനാട്ടിലും കാലാവസ്ഥ വകുപ്പിന് താപമാപിനിയോ മഞ്ഞിെൻറ തീവ്രത പരിശോധിക്കുന്നതിനുള്ള സംവിധാനങ്ങളോ ഇല്ല. കൃത്യമായ പരിശോധന നടത്താതെ ഇക്കാര്യത്തിൽ അനുമാനത്തിൽ എത്താനുമാവില്ല. കാലാവസ്ഥ വ്യതിയാനത്തിെൻറ നാളുകളിൽ ഒന്നിന് പുറകേ ഒന്നായി ദുരന്തങ്ങൾ വന്നിട്ടും ഇത്തരം സജ്ജീകരണങ്ങൾ ഒരുക്കാൻ അധികൃതർക്കായിട്ടില്ല. കാര്യങ്ങൾ റിപ്പോർട്ട് ചെയ്തിട്ടും അനുകൂല നിലപാട് കേന്ദ്ര സർക്കാർ കൈകൊള്ളുന്നിെല്ലന്നാണ് പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.