ല​വ്​ ജി​ഹാ​ദ്​ ആ​ക്ഷേ​പം: തെ​ളി​യു​ന്ന​ത്​ മ​റ്റൊ​രു ചി​ത്രം -മുഖ്യമന്ത്രി

തി​രു​വ​ന​ന്ത​പു​രം: ക്രി​സ്ത്യാ​നി​ക​ൾ ഉ​ൾ​പ്പെ​ടെ ഇ​ത​ര മ​ത​സ്ഥ​രാ​യ പെ​ൺ​കു​ട്ടി​ക​ളെ പ്ര​ണ​യ​ക്കു​രു​ക്കി​ൽ​പെ​ടു​ത്തി മ​ത​പ​രി​വ​ർ​ത്ത​നം ന​ട​ത്തി​ ഐ.​എ​സ് പോ​ലു​ള്ള തീ​വ്ര​വാ​ദ സം​ഘ​ട​ന​ക​ളി​ലെ​ത്തി​ക്കു​ന്നെ​ന്ന പ്ര​ചാ​ര​ണ​ത്തി​െൻറ നി​ജ​സ്ഥി​തി പ​രി​ശോ​ധി​ച്ച​പ്പോ​ൾ മ​റ്റൊ​രു ചി​ത്ര​മാ​ണ് തെ​ളിഞ്ഞതെ​ന്ന്​ മു​ഖ്യ​മ​ന്ത്രി.

2019 വ​രെ ഐ.​എ​സി​ൽ ചേ​ർ​ന്ന​താ​യി വി​വ​രം ല​ഭി​ച്ച മ​ല​യാ​ളി​ക​ളാ​യ 100 പേ​രി​ൽ 72 പേ​ർ തൊ​ഴി​ൽ​പ​ര​മാ​യ ആ​വ​ശ്യ​ങ്ങ​ൾ​ക്കോ മ​റ്റോ വി​ദേ​ശ​രാ​ജ്യ​ത്ത് പോ​യ​ശേ​ഷം ഐ.​എ​സ് ആ​ശ​യ​ങ്ങ​ളി​ൽ ആ​കൃ​ഷ്​​ട​രാ​യവരാ​ണ്. അ​വ​രി​ൽ കോ​ഴി​ക്കോ​ട് തിരു​ത്തി​യാ​ട് സ്വ​ദേ​ശി ദാ​മോ​ദ​ര​െൻറ മ​ക​ൻ പ്ര​ജു ഒ​ഴി​കെ മ​റ്റെ​ല്ലാ​വ​രും മു​സ്​​ലിം സ​മു​ദാ​യ​ത്തി​ൽ ജ​നി​ച്ച​വ​രാ​ണ്. 28 പേ​ർ ഐ.​എ​സ് ആ​ശ​യ​ങ്ങ​ളി​ൽ ആ​കൃ​ഷ്​​ട​രാ​യി കേ​ര​ള​ത്തി​ൽ​നി​ന്ന്​ പോ​യ​വ​രാ​ണെ​ന്നും ക​ണ്ടെ​ത്തി.

28ൽ ​അ​ഞ്ചു​പേ​ർ മാ​ത്ര​മാ​ണ് ഇ​സ്​​ലാം സ്വീ​ക​രി​ച്ച ശേ​ഷം ഐ.​എ​സി​ൽ ചേ​ർ​ന്ന​ത്. അ​തി​ൽ​ത​ന്നെ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​നി നി​മി​ഷ എ​ന്ന ഹി​ന്ദു യു​വ​തി പാ​ല​ക്കാ​ട് സ്വ​ദേ​ശി​യാ​യ ബെ​ക്സ​ൺ എ​ന്ന ക്രി​സ്ത്യ​ൻ യു​വാ​വി​നെ​യും എ​റ​ണാ​കു​ളം ത​മ്മ​നം സ്വ​ദേ​ശി​നി മെ​റി​ൻ ജേ​ക്ക​ബ് എ​ന്ന ക്രി​സ്ത്യ​ൻ യു​വ​തി ബെ​സ്​​റ്റി​ൻ എ​ന്ന ക്രി​സ്ത്യ​ൻ യു​വാ​വി​നെ​യും വി​വാ​ഹം ക​ഴി​ച്ച​ശേ​ഷ​മാ​ണ് ഇ​സ്​​ലാ​മി​ലേ​ക്ക്​ പ​രി​വ​ർ​ത്ത​നം ന​ട​ത്തു​ക​യും ഐ.​എ​സി​ൽ ചേ​രു​ക​യും ചെ​യ്​​ത​ത്. പെ​ൺ​കു​ട്ടി​ക​ളെ പ്ര​ണ​യിച്ച്​ മ​ത​പ​രി​വ​ർ​ത്ത​നം ന​ട​ത്തി തീ​വ്ര​വാ​ദ സം​ഘ​ട​ന​ക​ളി​ൽ എ​ത്തി​ക്കു​ന്നെ​ന്ന പ്ര​ചാ​ര​ണ​ത്തെ സാ​ധൂ​ക​രി​ക്കു​ന്ന​ത​ല്ല ഈ ​ക​ണ​ക്കു​ക​ളെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

യു​വാ​ക്ക​ൾ തീ​വ്ര​വാ​ദ സം​ഘ​ട​ന​ക​ളി​ൽ എ​ത്തി​പ്പെ​ടാ​തി​രി​ക്കാ​ൻ കൈ​ക്കൊ​ണ്ട ന​ട​പ​ടി​ക​ൾ പു​ന​രാ​രം​ഭി​ക്കും. സ്​​റ്റേ​റ്റ്​ സ്പെ​ഷ​ൽ ബ്രാ​ഞ്ച് 2018 മു​ത​ൽ ഡീ ​റാ​ഡി​ക്ക​ലൈ​സേ​ഷ​ൻ പ​രി​പാ​ടി​ സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്. തെ​റ്റാ​യ നി​ല​പാ​ടു​ക​ളി​ൽ നി​ന്ന് പി​ന്തി​രി​പ്പി​ച്ച്​ സാ​ധാ​ര​ണ മ​നോ​നി​ല​യി​ലെ​ത്തി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ന​ട​ത്തു​ന്ന​ത്. തീ​വ്ര മ​ത​നി​ല​പാ​ടു​ക​ൾ സ്വീ​ക​രി​ക്കു​ക​യും ഐ.​എ​സ് ആ​ശ​യ​ങ്ങ​ളോ​ട് ആ​ഭി​മു​ഖ്യം പു​ല​ർ​ത്തു​ക​യും ചെ​യ്യു​ന്ന​താ​യി ക​ണ്ട യു​വാ​ക്ക​ളെ സ​മൂ​ഹ​ത്തി​െൻറ മു​ഖ്യ​ധാ​ര​യി​ലേ​ക്ക്​ കൊ​ണ്ടു​വ​രാ​ൻ ക​ഴി​ഞ്ഞി​ട്ടു​ണ്ട്.

തീ​വ്ര മ​ത​നി​ല​പാ​ടു​ക​ളി​ലൂ​ടെ ഐ.​എ​സ് ആ​ശ​യ​ങ്ങ​ളി​ൽ ആ​കൃ​ഷ്​​ട​രാ​യി യു​വാ​ക്ക​ൾ വ​ഴി​തെ​റ്റാ​തി​രി​ക്കാ​ൻ പു​രോ​ഹി​ത​ന്മാ​രെ​യും മ​ഹ​ല്ല് ഭാ​ര​വാ​ഹി​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി കൗ​ണ്ട​ർ റാ​ഡി​ക്ക​ലൈ​സേ​ഷ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​ന​രാ​രം​ഭി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

നാർകോട്ടിക്​ ജിഹാദ്​ ആരോപണം

നാർകോട്ടിക് ജിഹാദ് എന്ന പേരിൽ സംഘടിത ശ്രമങ്ങൾ നടക്കുന്നെന്ന പ്രസ്താവനയും പ്രചാരണങ്ങളും അടിസ്ഥാനരഹിതമാണെന്ന്​ മുഖ്യമന്ത്രി പറഞ്ഞു. 2020ൽ സംസ്ഥാനത്ത് രജിസ്​റ്റർ ചെയ്ത എൻ.ഡി.പി.എസ് ആക്ട് പ്രകാരമുള്ള കേസുകൾ 4941 എണ്ണമാണ്. അവയിൽ പ്രതികളായ 5422 പേരിൽ 2700 (49.80 ശതമാനം) പേർ ഹിന്ദുമതത്തിൽപ്പെട്ടവരും 1869 (34.47 ശതമാനം) പേർ ഇസ്​ലാം മതത്തിൽപെട്ടവരും 853 (15.73 ശതമാനം) പേർ ക്രിസ്തുമതത്തിൽപെട്ടവരുമാണ്. ഇതിൽ അസ്വാഭാവികമായ അനുപാതം എവിടെയുമില്ല. മതാടിസ്ഥാനത്തിലല്ല മയക്കുമരുന്ന് കച്ചവടം.



നിർബന്ധിച്ച് മയക്കുമരുന്ന് ഉപയോഗിപ്പിച്ചതായോ മയക്കുമരുന്നിന് അടിമയാക്കി മതപരിവർത്തനം നടത്തിയതായോ പരാതി ലഭിക്കുകയോ അത്തരം സംഭവങ്ങൾ ശ്രദ്ധയിൽപെടുകയോ ചെയ്തിട്ടില്ല. മയക്കുമരുന്ന് ഉപയോക്താക്കളോ വിൽപനക്കാരോ പ്രത്യേക സമുദായത്തിൽപെടുന്നവരാണ് എന്നതിനും തെളിവില്ല. സ്കൂൾ, കോളജ് തലങ്ങളിൽ നാനാജാതി മതസ്ഥരായ വിദ്യാർഥികളുണ്ട്​. അതിൽ ആരെങ്കിലും മയക്കുമരുന്ന് ഉപയോഗിക്കുകയോ വിപണന ശൃംഖലയിലെ കണ്ണികളാവുകയോ ചെയ്താൽ അത് പ്രത്യേക സമുദായത്തി​െൻറ ആസൂത്രിത ശ്രമത്തി​െൻറ ഭാഗമാണെന്ന് വിലയിരുത്തുന്നത് ബാലിശമാണ്. അത്തരം പ്രചാരണങ്ങൾ എല്ലാ മതസ്ഥരും ഇടകലർന്ന്​ ജീവിക്കുന്ന പ്രദേശത്ത് വിദ്വേഷത്തി​െൻറ വിത്തിടലാകുമെന്നും​ മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.


Tags:    
News Summary - Kerala CM counters 'Love Jihad', 'Narcotics Jihad' by tabling facts, terms controversies 'baseless'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.