കേരളത്തിന്‍റെ മതനിരപേക്ഷത തകർക്കാൻ ബി.ജെ.പി ശ്രമം -പിണറായി 

തിരുവനന്തപുരം: മതനിരപേക്ഷതക്കെതിരായ നിലപാടാണ് ആർ.എസ്.എസ് സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭരണഘടനക്കും ജനാധിപത്യ മൂല്യങ്ങൾക്കും എതിരാണിത്. കേന്ദ്ര സർക്കാറിനെ ഉപയോഗിച്ച് മതനിരപേക്ഷത തകർക്കാർ ആർ.എസ്.എസ് ശ്രമിക്കുന്നു. ബി.ജെ.പി ഭരണത്തിൽ മതനിരപേക്ഷത അപകടത്തിലാണെന്നും പിണറായി പറഞ്ഞു. 

മതനിരപേക്ഷതയോട് ആർ.എസ്.എസിന് അസഹിഷ്ണുതയാണ്. മതസൗഹാർദം തകർക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. രാജ്യത്തെ പിന്തിരിപ്പൻ ശക്തികൾ സി.പി.എമ്മിനെ തകർക്കാൻ ശ്രമിക്കുന്നുവെന്നും പിണറായി ആരോപിച്ചു. 

Tags:    
News Summary - Kerala CM Pinarayi Vijayan Attack to BJP and RSS -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.