മൂന്നാംമുറ ശ്രദ്ധയിൽപെട്ടാൽ നടപടി -മുഖ്യമന്ത്രി

കൊച്ചി: പൊലീസി​​​​െൻറ മൂന്നാംമുറ ശ്രദ്ധയിൽപ്പെട്ടാൽ ശക്​തമായ നടപടി ഉണ്ടാകുമെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. കൊച്ചി നോർത്ത് ​െപാലീസ്​ സ്​റ്റേഷ​​​​െൻറ പുതിയ മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ പൊലീസ്​​ സ്​റ്റേഷനുകളിൽ മൂന്നാംമുറ വ്യാപകമായ കാലമുണ്ടായിരുന്നു. ഇന്നും ചുരുക്കം ചിലയിടങ്ങളിൽനിന്ന്​ അത്തരം വാർത്തകൾ കേൾക്കുന്നു. സ്​റ്റേഷനിലെത്തുന്നവരെ കൈക്കരുത്ത്കൊണ്ട് നേരിടുന്നത്​ ​െകാളോണിയൽ ഭരണത്തി​​​​െൻറ സ്വഭാവമാണ്​. അത്തരം നടപടികൾ ശ്രദ്ധയിൽപ്പെട്ടാൽ കുറ്റക്കാർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി ഉണ്ടാകും.

കുറ്റവാളികളുമായി സൗഹൃദം നിലനിർത്തുന്ന പൊലീസ്​​ അധികാരികളും സേനയിലുണ്ട്. പൊതുജന സേവനത്തിനായി പൊലീസി​െന ​ വാർത്തെടുക്കുകയാണ് സർക്കാർ ലക്ഷ്യം. കേരളത്തിലെ ഗുണ്ടകളില്‍ 70 ശതമാനവും കൊച്ചി നഗരം കേന്ദ്രമാക്കിയവരാണ്. ഇവരെ നേരിടാൻ പൊലീസ്​ ഫലപ്രദമായി പ്രവര്‍ത്തിക്കണം. പൊലീസിനെ ആധുനികവത്​കരിക്കുന്നതി​​​െൻറ ഭാഗമായി പ്രത്യേക സംഘത്തെ വിദേശത്തേക്ക്​ അയക്കാൻ നടപടി പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി അറിയിച്ചു. 

Tags:    
News Summary - Kerala CM Pinarayi Vijayan React to Police Custody Crime -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.