തിരുവനന്തപുരം: കൈകളില്ല, കാലുകളാണ് പ്രണവിെൻറ കരുത്ത്. വരയും എഴുത്തും മുതൽ സെൽഫ ിയെടുക്കൽവരെ എല്ലാത്തിനും കാലുകൾ ശരണം. തെൻറ ജന്മദിനത്തിൽ വരച്ച ചിത്രങ്ങളുമായ ി മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽ കണ്ടപ്പോഴും ‘ഹസ്തദാനം’ ചെയ്തതും കാല് കൊണ്ടുതന്നെ. ചിരിച്ചും നിശ്ചയദാർഢ്യത്തിന് എല്ലാവിധ പിന്തുണയറിയിച്ചും മുഖ്യമന്ത്രിയും. വിധി മുറിച്ചിട്ട പരിമിതികളെ നിശ്ചയദാർഢ്യം കൊണ്ട് മനോഹരമായി വരച്ച് പൂർത്തിയാക്കുകയാണ് പാലക്കാട് ആലത്തൂർ സ്വദേശിയായ പ്രണവ്.
ജന്മദിനത്തിൽ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന കൈമാറാനാണ് പ്രണവ് മുഖ്യമന്ത്രിയെ കാണാൻ നിയമസഭയിലെത്തിയത്. ‘തനിക്കുണ്ടായ ഹൃദയസ്പർശിയായ അനുഭവം’ എന്ന ആമുഖത്തോടെ മുഖ്യമന്ത്രി തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിൽ പോസ്റ്റിട്ടതും. ടെലിവിഷൻ റിയാലിറ്റി ഷോകളിലൂടെ കിട്ടിയ തുകയാണ് പ്രണവ് കൈമാറിയത്. രണ്ട് കൈകൾ അച്ഛനും അമ്മയുമാണെന്ന് കൂടെയുണ്ടായിരുന്ന അച്ഛൻ ബാലസുബ്രഹ്മണ്യത്തെയും അമ്മ സ്വർണകുമാരിയെയും സാക്ഷിനിർത്തി പ്രണവ് മുഖ്യമന്ത്രിയോട് പറഞ്ഞു.
വലിയ മൂല്യമാണ് പ്രണവിെൻറ സംഭാവനക്കെന്നായിരുന്നു മുഖ്യമന്ത്രി കുറിച്ചത്. കാൽ ഉപയോഗിച്ച് സെൽഫിയും എടുത്ത പ്രണവുമായി ഏറെനേരം സംസാരിച്ചശേഷമാണ് മുഖ്യമന്ത്രി യാത്രയാക്കിയത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയും പ്രണവ് സന്ദർശിച്ചു. ബി.കോം ബിരുദം നേടിയ പ്രണവ് പി.എസ്.സി പരീക്ഷാ പരിശീലനത്തിലാണിപ്പോൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.