കോട്ടയം: ഒരു സീറ്റ് കൂടി കിട്ടിയാൽ കേരള കോണ്‍ഗ്രസില്‍ നിലവിലുള്ള പ്രതിസന്ധിക്ക് പരിഹാരമാകുമെന്ന് റോഷി അ ഗസ്റ്റിന്‍ എം.എല്‍.എ. കോട്ടയം സീറ്റില്‍ തോമസ് ചാഴിക്കാടന്‍ പ്രചരണം തുടങ്ങിക്കഴിഞ്ഞു. ഇടുക്കി സീറ്റ് നൽകുകയാ ണെങ്കിൽ പി.ജെ ജേസഫ് മത്സരിക്കുമെന്നും റോഷി അഗസ്റ്റിന്‍ വ്യക്തമാക്കി.
പി.ജെ ജോസഫിന് കോട്ടയത്ത് സീറ്റ് നല്‍കണമെന്ന് കോണ്‍ഗ്രസ് സമ്മർദ്ദം ചെലുത്തിയതായി അറിയില്ല. കേരള കോൺഗ്രസ് സ്ഥാനാർഥിയെ സംബന്ധിച്ച് കോണ്‍ഗ്രസ് അതൃപ്തി പ്രകടിപ്പിച്ചിട്ടില്ല. നിലവില്‍ യു.ഡി.എഫ് എല്ലാ സീറ്റുകളും വിജയിക്കുന്ന സാഹചര്യമാണ്. ഒരു സീറ്റിലും പരാജയഭീതിയില്ലെന്നും റോഷി പറഞ്ഞു.
കോട്ടയം സീറ്റിൽ സ്ഥനാർഥി നിർണയം ചർച്ചകൾക്ക് ശേഷമാണ് നടന്നത്. കോട്ടയത്ത് പരാജയപ്പെടമെന്ന് പി.ജെ ജോസഫ് പറഞ്ഞിട്ടില്ലെന്നും
അണികളുടെ വികാരം പരിഗണിക്കാതെ തീരുമാനമെടുക്കാന്‍ കഴിയില്ലെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു.
അതേസമയം, തോമസ് ചാഴിക്കാടനെ മാറ്റേണ്ടതില്ലെന്ന് മോൻസ് ജോസഫ് വ്യക്തമാക്കി. ചാഴിക്കാടനെ മാറ്റണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. പി.ജെ ജോസഫിനെ കൂടി ഉൾപ്പെടുത്തി കൊണ്ടുള്ള സമവായ സാധ്യതകൾ തേടണം. ഇടുക്കിയിൽ പി.ജെ ജോസഫ് മത്സരിക്കണമെന്ന റോഷി അഗസ്റ്റിെൻറ ആവശ്യം സ്വാഗതാർഹമാണെന്നും മോൻസ് േജാസഫ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.