കെ എം. മാണി പടുത്തുയർത്തിയ പ്രസ്ഥാനമാണ്​, ഛിന്നഭിന്നമാവരുത്​ -ജോസ്​ കെ. മാണി

കോട്ടയം: കേരള കോൺഗ്രസ്​ താത്​ക്കാലിക ചെയർമാൻ പി.ജെ. ജോസഫ്​ തെരഞ്ഞെടുപ്പ്​ കമീഷന്​ നൽകിയ കത്തുകളെ കുറിച്ച്​ തനിക്കറിയില്ലെന്ന്​ ജോസ്​ കെ. മാണി. കത്തിൽ പറയുന്നത്​ പോലെ ആക്​ടിങ്​ ചെയർമാൻ, താത്​ക്കാലിക ​െചയർമാൻ, ചെയർമാൻ ഇൻ ചാർജ്ജ്​ എന്നിങ്ങനെയുള്ള പദവികൾ പാർട്ടി ഭരണ ഘടനയിൽ ഒരിടത്തും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ 54 വർഷമായി കെ എം. മാണി പടുത്തുയർത്തിയ പ്രസ്ഥാനമാണ്​ കേരള കോൺഗ്രസ്​. അത്​ ഛിന്നഭിന്നമായി പ്പോകാൻ പാടില്ല. ഐക്യ​േത്താടുകൂടി ഈ പ്രസ്ഥാന​ത്തെ മുന്നോട്ട്​ കൊണ്ടു പോകേണ്ടതുണ്ട്​. അതിനാൽ ജനാധിപത്യ രീതിയിൽ കമ്മിറ്റികൾ വിളിച്ചു ചേർക്കണമെന്നും ജോസ്​ കെ.മാണി പറഞ്ഞു.

കേരള കോൺഗ്രസ്​ ചെയർമാൻ താനാണെന്ന്​ ചൂണ്ടിക്കാട്ടി ജോസഫ്​ തെരഞ്ഞെടുപ്പ്​ കമീഷന്​ കത്തയച്ചിരുന്നു. കേരള കോൺഗ്രസിൽ(മാണി) പി ജെ. ജോസഫ്​ പിടിമുറുക്കിയ​േതാടെ ജോസ്​ കെ. മാണി വിഭാഗം ഏറെക്കുറെ ഒത്ത​ുതീർപ്പിന്​ ശ്രമിക്കുന്നതായാണ്​​ സൂചന.

പല തവണ ആവശ്യപ്പെട്ടിട്ടും ജോസഫ്​ സംസ്ഥാന കമ്മിറ്റി വിളിച്ചു ചേർക്കാത്തത്​ ജോസ്​ കെ. മാണി​ വിഭാഗത്തെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്​. സംസ്ഥാന കമ്മിറ്റി വിളിച്ചു ചേർക്കണമെന്നാവശ്യപ്പെട്ട്​ ഒപ്പു ശേഖരണവും ജോസ്​ കെ. മാണി വിഭാഗം നടത്തിയിരുന്നു. അതേസമയം, ജോസ്​ കെ. മാണി വിഭാഗം സ്വമേധയാ സംസ്ഥാന കമ്മിറ്റി വിളിച്ചു ചേർത്താൽ അത്​ വിമത നീക്കമായി കാണിച്ച്​ തെരഞ്ഞെടുപ്പ്​ കമീഷനെ സമീപിക്കുകയാണ്​ ജോസഫിൻെറ നീക്കം.

Tags:    
News Summary - kerala congress; jose k mani about pj joseph's letter -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.