കോട്ടയം: കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിൽ വീണ്ടും രാജി. സംസ്ഥാന വൈസ് ചെയര്മാൻ വി.സി. ചാണ്ടി മാസ്റ്ററാണ് കോട്ടയം പ്രസ്ക്ലബിൽ നടത്തിയ വാർത്തസമ്മേളനത്തിൽ രാജി പ്രഖ്യാപിച്ചത്.
പി.ജെ. ജോസഫ് 2019 ല്‍ കോട്ടയം പാര്‍ലമെന്റ് സീറ്റിനു വേണ്ടി കെ.എം. മാണിയുമായി അനാവശ്യ തര്‍ക്കമുണ്ടാക്കി പാര്‍ട്ടിയെ പിളര്‍ത്തിയെന്നും 2024ല്‍ കോട്ടയം പാര്‍ലമെന്റ് സീറ്റ് പാര്‍ട്ടിക്ക് കിട്ടിയപ്പോള്‍ കോട്ടയത്തിന് പുറത്തുള്ള ആളെ സ്ഥാനാർഥിയായി ഇറക്കുമതി ചെയ്തതായും അദ്ദേഹം ആരോപിച്ചു.
കെ.എം. മാണിയുടെ മരണ ശേഷം ചില കോണ്‍ഗ്രസ് നേതാക്കളെ കൂട്ടുപിടിച്ച് യു.ഡി.എഫില്‍ നിന്ന് കേരള കോണ്‍ഗ്രസ് എമ്മിനെ പുറത്താക്കി ഇല്ലായ്മ ചെയ്യാൻ ശ്രമിച്ചു. ഇതുമൂലം യു.ഡി.എഫിന് ലഭിക്കുമായിരുന്ന ഭരണം നഷ്ടമായി.
സംസ്ഥാന കമ്മിറ്റിയംഗം, പേരാമ്പ്ര നിയോജക മണ്ഡലം പ്രസിഡന്റ്, കോഴിക്കോട് ജില്ല സെക്രട്ടറി, ഓഫിസ് ചാര്‍ജ് ജനറല്‍ സെക്രട്ടറി, 1991 മുതല്‍ 15 വര്‍ഷം കോഴിക്കോട് ജില്ല പ്രസിഡന്റ്, 1997ല്‍ 22 അംഗ സംസ്ഥാന വര്‍ക്കിങ് കമ്മിറ്റി മെംബര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി, പാര്‍ട്ടി ഉന്നതാധികാര സമിതിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കോട്ടയം ജില്ല പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ, കേരള കോൺഗ്രസ് ഉന്നതാധികാരസമിതി അംഗവും കൊല്ലം ജില്ല പ്രസിഡന്റുമായ അറക്കൽ ബാലകൃഷ്ണപിള്ള എന്നിവർ കഴിഞ്ഞ ദിവസങ്ങളിലായി രാജിവെച്ചിരുന്നു.
സജി മഞ്ഞക്കടമ്പിൽ കേരള കോൺഗ്രസ് ഡെമോക്രാറ്റിക് എന്ന പുതിയ പാർട്ടി രൂപവത്കരിച്ച് എൻ.ഡി.എയുടെ ഭാഗമാവുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.