കൊച്ചി: പാർട്ടിയിലെ മുതിർന്ന നേതാവ് സി.എഫ്. തോമസ് കേരള കോൺഗ്രസ്-എം ചെയർമാനാകുമെന ്ന് വർക്കിങ് ചെയർമാൻ പി.ജെ. ജോസഫ്. കോടതിയിലുള്ള കേസ് തീർപ്പാകുമ്പോൾ ഔദ്യോഗിക പ്രഖ്യ ാപനമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ ഡെപ്യൂട്ടി ചെയർമാനാണ് സി.എഫ്. തോമ സ്. കൊച്ചിയിൽ കേരള കോൺഗ്രസ്-എം ഉന്നതാധികാര സമിതിയിലുള്ള ജോസഫ് അനുകൂലികളുടെ യോ ഗശേഷം നടത്തിയ വാർത്തസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സി.എഫ്. തോമസ്, മോൻസ് ജോസഫ്, ജോയ് എബ്രഹാം, തോമസ് ഉണ്ണിയാടൻ എന്നിവരടക്കം 27 അംഗ സമിതിയിലെ 18 പേർ യോഗത്തിൽ പങ്കെടുത്തു. ജോസ് കെ. മാണിയുടെ നേതൃത്വത്തിലുള്ള വിഭാഗം സംസ്ഥാന സമിതിയോഗം വിളിച്ചശേഷം ആദ്യമായാണ് പി.ജെ. ജോസഫ് അനുകൂലികൾ നേതൃയോഗം ചേരുന്നത്. അടിയന്തര പ്രശ്നങ്ങളാണ് യോഗത്തിൽ ചർച്ച ചെയ്തതെന്ന് ജോസഫ് പറഞ്ഞു.
പാലാ നിയമസഭ മണ്ഡലത്തിൽ കെ.എം. മാണിയുടെ നിര്യാണത്തെതുടർന്ന് നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് നിശ്ചയിക്കുന്ന സ്ഥാനാർഥി ആരായാലും പിന്തുണക്കും. വിജയസാധ്യത ആർക്കാണെന്ന് മുന്നണിയിൽ ചർച്ചചെയ്യും. ആ ഘട്ടമെത്തുമ്പോൾ അഭിപ്രായം ചർച്ചയിൽ വ്യക്തമാക്കും. നിഷ ജോസ് കെ. മാണിയുടെ പേര് ജോസ് കെ. മാണി വിഭാഗം ഉയർത്തുന്നുണ്ടല്ലോയെന്ന ചോദ്യത്തിൽ യു.ഡി.എഫ് തീരുമാനിക്കുന്ന സ്ഥാനാർഥി അവരായാലും പിന്തുണക്കുമെന്ന് ജോസഫ് മറുപടി നൽകി.
സ്വയം ചെയർമാനാണെന്ന് പ്രഖ്യാപിച്ചവർ തെറ്റുതിരുത്തി തിരികെയെത്തിയാൽ ഒരുമിച്ചുപോകാൻ തയാറാണ്. അന്ന് ജോസ് കെ. മാണിയോടൊപ്പം പോയവരിൽ പലരും തിരികെ തങ്ങളോടൊപ്പം വന്നുകൊണ്ടിരിക്കുകയാണ്. ചെറിയാൻ കുതിരവട്ടം ഇതിന് ഉദാഹരണമാണ്. 40 വർഷമായി ഒരു വാർഡിൽനിന്ന് ജയിക്കുന്നയാളാണ് അദ്ദേഹം. തെറ്റായ കാര്യമാണ് ജോസ് കെ. മാണിയുടെ നേതൃത്വത്തിൽ നടന്നതെന്ന് മനസ്സിലാക്കി അദ്ദേഹം തിരിച്ചുവന്നുവെന്നും ജോസഫ് പറഞ്ഞു. ഭരണഘടനപ്രകാരം പാർട്ടി യോഗം വിളിക്കാൻ അവകാശം ചെയർമാനാണ്. അദ്ദേഹത്തിെൻറ അഭാവത്തിൽ വൈസ് ചെയർമാന് യോഗം വിളിക്കാം. എന്നാൽ, ഇതിനൊന്നും അനുവാദമില്ലാത്തവർ വിളിച്ച് തീരുമാനം പ്രഖ്യാപിച്ചതിനെയാണ് തങ്ങൾ എതിർക്കുന്നത്.
മോദി സര്‍ക്കാറിെൻറ ബജറ്റ് കര്‍ഷകരെ ദ്രോഹിക്കുന്നതും വിലക്കയറ്റത്തിന് ആക്കംകൂട്ടുന്നതുമാണ്. നിലവില്‍ സംസ്ഥാനത്തെ മാലിന്യസംസ്കരണം ക്രിയാത്മകമായി നടക്കുന്നില്ല. ഇക്കാര്യത്തിൽ ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിന് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഈ മാസം 11ന് എറണാകുളം ടൗണ്‍ഹാളില്‍ സെമിനാര്‍ സംഘടിപ്പിക്കും. പുതിയൊരു പദ്ധതി ആവിഷ്കരിക്കുന്നതുവരെ കാരുണ്യപദ്ധതി തുടര്‍ന്നുകൊണ്ടുപോകണമെന്നും പി.ജെ. ജോസഫ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.