തിരുവനന്തപുരം: ജോസ് കെ.മാണി പക്ഷത്തെ രണ്ട് എം.എൽ.എമാർ വിട്ടുനിന്ന കേരള കോൺഗ്രസ്-എം നിയമസഭാ കക്ഷിയോഗം പി.ജെ. ജോസഫിനെ കക്ഷിനേതാവായും സി.എഫ്. തോമസിനെ ഉപനേതാവായും തെരഞ്ഞെടുത്തു. മോൻസ് ജോസഫ് ചീഫ് വിപ്പും നിയമസഭാകക്ഷി സെക്രട്ടറിയുമായിരിക്കും. നേരത്തേ റോഷി അഗസ്റ്റിൻ ആയിരുന്നു നിയമസഭാകക്ഷി സെക്രട്ടറി. ജോസ് പക്ഷത്തുള്ള റോഷി അഗസ്റ്റിെൻറയും ഡോ.എൻ. ജയരാജിെൻറയും അഭാവത്തിൽ പാർട്ടിയിലെ മറ്റ് മൂന്ന് എം.എൽ.എമാരാണ് യോഗം ചേർന്നത്. ഇതോടെ നിയമസഭാകക്ഷിയിൽ ജോസ് പക്ഷത്തിന് ഭാരവാഹിത്തമില്ലാതായി.
തെരഞ്ഞെടുപ്പ് െഎകകണ്േഠ്യനയായിരുന്നെന്ന് പി.ജെ. ജോസഫ് വാർത്തസമ്മേളനത്തിൽ അറിയിച്ചു. കട്ടപ്പന സബ്കോടതിയുടെ വിധി വരുംവരെ നിയമസഭാകക്ഷി യോഗം മാറ്റിവെക്കണമെന്ന് റോഷിയും ജയരാജും ആവശ്യപ്പെട്ടിരുന്നതിനാലാണ് യോഗം ചേരുന്നത് വൈകിപ്പിച്ചത്. വിധി വന്നശേഷവും വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഇരുവരും എത്തിയില്ല. നിയമസഭാ കക്ഷിയിൽ ഭൂരിപക്ഷമുള്ളതിനാലാണ് യോഗം ചേർന്ന് തീരുമാനമെടുത്തത്. യോഗത്തിൽ പെങ്കടുത്തവരിൽനിന്നാണ് ഭാരവാഹികളെ തീരുമാനിച്ചതെന്നും ജോസഫ് വ്യക്തമാക്കി.
യോഗത്തിൽ പങ്കെടുക്കാത്തതിെൻറ പേരിൽ ആർക്കെതിരെയും നടപടിയൊന്നും ഉണ്ടാവില്ല. നടപടിയെടുക്കലല്ല തങ്ങളുടെ നയം. തെറ്റ് തിരുത്തി ആർക്കും പാർട്ടിയിലേക്ക് തിരിച്ചുവരാം. നിയമസഭാകക്ഷിയോഗം വിളിച്ചുചേർക്കാൻ തനിക്ക് അവകാശമില്ലെന്ന ജോസ് കെ. മാണിയുടെ വാദം താൻ പിടിച്ച മുയലിന് മൂന്ന് കൊമ്പ് എന്നതുപോലെയാണെന്നും ജോസഫ് പറഞ്ഞു. സി.എഫ്. തോമസും മോൻസ് ജോസഫും വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.
തർക്കത്തിൽ ഇടപെട്ട് തെരഞ്ഞെടുപ്പ് കമീഷൻ
കോട്ടയം: കേരള കോൺഗ്രസ് തർക്കത്തിൽ ഇടപെട്ട് വീണ്ടും തെരഞ്ഞെടുപ്പ് കമീഷൻ. കഴിഞ്ഞമാസം 18ന് ജോസ് കെ. മാണി നൽകിയ പരാതിയിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ പി.ജെ. ജോസഫിന് നോട്ടീസ് അയച്ചു. യഥാർഥ കേരള കോൺഗ്രസ് തങ്ങളാണെന്നും അതിന് അംഗീകരം വേണമെന്നും ആവശ്യപ്പെട്ടാണ് ജോസ് കെ. മാണി കമീഷനെ സമീപിച്ചത്. പരാതിയിൽ സത്യവാങ്മൂലം നൽകണമെന്ന് കമീഷൻ ജോസഫിനോട് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.