നിർണായക തീരുമാനങ്ങളെടുക്കാൻ കേരള കോൺഗ്രസ്‌ സ്​റ്റിയറിങ് കമ്മിറ്റി ഉടൻ

കോട്ടയം: അവിശ്വാസ പ്രമേയ വോട്ടെടുപ്പിലും, രാജ്യസഭ തെരഞ്ഞെടുപ്പിലും വിപ്പ് ലംഘനം നടത്തിയ എം.എല്‍.എമാരെ അയോഗ്യരാക്കുന്നത്​ അടക്കമുള്ള നിർണായക തീരുമാനങ്ങളെടുക്കാൻ കേരള കോൺഗ്രസ്​ (എം) സ്​റ്റിയറിങ്​ കമ്മിറ്റി ഉടൻ ചേരും. ഞായറാഴ്​ച ഉച്ചക്ക്​ രണ്ടിനാണ്​ യോഗം ആരംഭിക്കുക.

വിപ്പ് ലംഘനം ഉള്‍പ്പടെയുള്ള നടപടികള്‍ സ്വീകരിച്ച എം.എല്‍.എമാരെ കുറ്റവിമുക്തരാക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നതിന് 15 ദിവസമാണ് കേരള നിയമസഭാ അംഗങ്ങളുടെ അയോഗ്യരാക്കല്‍ സംബന്ധിച്ച റൂള്‍ 3 (6) നിഷ്‌കർഷിച്ചിട്ടുള്ളത്. ഈ സമയപരിധി പൂര്‍ത്തിയാകുന്ന സാഹചര്യത്തിൽ ഇതു സംബന്ധിച്ച് തീരുമാനം ഞായറാഴ്​ച ചേരുന്ന സ്​റ്റിയറിങ്​ കമ്മിറ്റിയിൽ ഉണ്ടാകുമെന്ന് ചീഫ് വിപ്പ് റോഷി അഗസ്​റ്റിന്‍ എം.എല്‍.എ പറഞ്ഞു. എം.എൽ.എമാരെ അയോഗ്യരാക്കാൻ സ്‌പീക്കർക്ക് കത്ത് നൽകുന്നത് അടക്കം നിർണായക തീരുമാനങ്ങൾ ഉണ്ടായേക്കുമെന്നാണ്​ സൂചന.

Tags:    
News Summary - Kerala congress-M steering committee soon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.