തിരുവനന്തപുരം: സി.എഫ്. തോമസ് കേരള കോൺഗ്രസ് എമ്മിെൻറ ചെയർമാനാവുന്നതിനെ സ്വാഗതം ചെയ്യുന്നുവെന്ന് പാ ർട്ടി വർക്കിങ് ചെയർമാൻ പി.ജെ. ജോസഫ്. ചെയർമാൻ സ്ഥാനം പാർട്ടി ചർച്ച ചെയ്ത് തീരുമാനിക്കും.
ജോസ് .കെ മാണി ക്ക് ചെയർമാൻ സ്ഥാനം നൽകണമെന്ന് ജില്ലാ പ്രസിഡൻറുമാർ ആവശ്യം ഉന്നയിച്ചുവെന്ന് വിശ്വസിക്കുന്നില്ല. നിലവിലെ പ ്രശ്നങ്ങൾ രമ്യമായി പരിഹരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡൻറുമാർ മാത്രമല്ല കാര്യങ്ങൾ തീരുമാനിക്കു ന്നത്. പാർട്ടി നേതൃത്വമാണ് കാര്യങ്ങൾ തീരുമാനിക്കുന്നതെന്നും പി.ജെ. ജോസഫ് പറഞ്ഞു. ജോസ്. കെ മാണി ചെയർമാൻ ആവുന്നതിനെ പിന്തുണക്കുമോ എന്ന ചോദ്യത്തിനോട് അദ്ദേഹം വ്യക്തമായി പ്രതികരിച്ചില്ല.
‘പ്രതിച്ഛായ’യിൽ വന്ന ലേഖനത്തിലെ കാര്യങ്ങൾ വസ്തുതാപരമല്ലെന്ന് പി.ജെ. ജോസഫ് പറഞ്ഞു. ലേഖനം വന്നതിനെ കുറിച്ച് അന്വേഷണം നടത്തും. മാണിക്കൊപ്പം താൻ രാജി വെക്കണമെന്ന് പാർട്ടി തീരുമാനം ഉണ്ടായിരുന്നില്ല. മാണി കുറ്റവിമുക്തനാവുമെന്ന് താൻ പ്രതീക്ഷിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ചെയർമാൻ സ്ഥാനത്തിെൻറ കാര്യത്തിൽ വിട്ടുവീഴ്ചക്കില്ലെന്ന നിലപാടിലാണ് മാണി വിഭാഗം. ജോസ്. കെ മാണിയെ ചെയർമാനാക്കണമെന്ന് ആവശ്യപ്പെട്ട് ഒമ്പത് ജില്ലാ പ്രസിഡൻറുമാർ സി.എഫ് തോമസിനെ കണ്ട് ആവശ്യമുന്നയിച്ചിരുന്നു. തുടർന്ന് ഇവർ ജോസ്. കെ മാണിയുമായും ചർച്ച നടത്തി.
എന്നാൽ ജോസ്. കെ മാണി ചെയർമാനാവുന്നതിനോട് ജോസഫ് പക്ഷത്തിന് യോജിപ്പില്ല.ചെയർമാനാകേണ്ടത് പി.ജെ. ജോസഫാണെന്ന് ഈ വിഭാഗത്തിലെ പ്രമുഖനായ മോൻസ് ജോസഫ് വ്യക്തമാക്കിയിരുന്നു. ഒത്തുതീർപ്പെന്ന നിലയിൽ ഡെപ്യൂട്ടി ചെയർമാനായ സി.എഫ്. തോമസിനെ ചെയർമാനാക്കണമെന്ന ആവശ്യവും ശക്തമാണ്. ഇക്കാര്യത്തിൽ മാണിവിഭാഗം ഇനിയും മനസ്സ് തുറന്നിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.