തിരുവനന്തപുരം: രാജ്യസഭ സീറ്റ് കേരള കോൺഗ്രസ്(എം)ന് നൽകിയതിനു പിന്നാലെ കോൺഗ്രസിനുള്ളിലുയർന്ന കലാപം അടങ്ങുന്നില്ല. പല തരത്തിലുള്ള പ്രതിഷേധ സമരങ്ങളും കേരളം കണ്ടു. കോൺഗ്രസ് ഒാഫീസിനു മുമ്പിൽ റീത്തും ശവപ്പെട്ടിയും വെച്ചും പോസ്റ്റർ ഒട്ടിച്ചും പ്രതിഷേധങ്ങൾ അരങ്ങു തകർക്കുന്നതിനിടെ ഇതെല്ലാം മറി കടന്നുള്ള പ്രതിഷേധമാണിപ്പോൾ നടന്നിരിക്കുന്നത്.
കോൺഗ്രസ് സംസ്ഥാന സംസ്ഥാന കമ്മിറ്റി(കെ.പി.സി.സി) ഒാഫീസായ ഇന്ദിരാഭവൻ വിൽപനക്കു വെച്ചതായി പരസ്യം നൽകിക്കൊണ്ടാണ് ഒരാൾ വികാരപ്രകടനം നടത്തിയത്. ഉപയോഗിച്ച സാധനങ്ങൾ വിൽക്കുന്നതിനും വാങ്ങുന്നതിനും സഹായിക്കുന്ന ഒ.എൽ.എക്സ് എന്ന ഒാൺൈലൻ ഷോപിങ് സൈറ്റിലാണ് ഒാഫീസിെൻറ ചിത്രം സഹിതം പരസ്യം നൽകിയിരിക്കുന്നത്.
അനീഷ് എന്നയാളാണ് 10000രൂപ വില ആവശ്യപ്പെട്ടുെകാണ്ട് പരസ്യം പോസ്റ്റ് ചെയ്തത്. ‘വിൽപ്പനക്കുള്ള’ വസ്തുവിെൻറ വിസ്തൃതിയും പരസ്യത്തിൽ നൽകിയിട്ടുണ്ട്. വാങ്ങാൻ ആഗ്രഹമുള്ളവർ മുസ്ലിം ലീഗുമായോ കേരള കോൺഗ്രസ് മാണി വിഭാഗവുമായോ ബന്ധപ്പെടണമെന്നാണ് പരസ്യത്തിൽ അറിയിച്ചിരിക്കുന്നത്. കേരള കോൺഗ്രസിന് സീറ്റ് നൽകിയ നേതൃത്വത്തിനെതിരെ നിരവധി പാർട്ടി പ്രവർത്തകരും സംസ്ഥാന, പ്രാദേശിക നേതാക്കളുമാണ് രംഗത്തു വന്നിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.