േകാട്ടയം: ലോക്സഭ തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസിന് ഒരുസീറ്റ് മതിയെന്ന് പാർട്ടി നേതൃത്വം. പാലായിൽ കെ.എം. മാണിയുട െ വസതിയിൽ ചേർന്ന കേരള കോൺഗ്രസ് പാർലമെൻററി പാർട്ടി യോഗത്തിനുശേഷം ഡെപ്യൂട്ടി ചെയർമാൻ സി.എഫ്. തോമസാണ് ഇക ്കാര്യം വ്യക്തമാക്കിയത്. തുടക്കംമുതൽ രണ്ട് സീറ്റ് ആവശ്യപ്പെടുന്ന കേരള കോൺഗ്രസിന് അതിനുള്ള അർഹതയുണ്ട്. എന്നാ ൽ, കോൺഗ്രസിെൻറ ആവശ്യവും പൊതുതാൽപര്യവും അംഗീകരിച്ച് സിറ്റിങ് സീറ്റായ കോട്ടയത്ത് മത്സരിക്കാനാണ് തീരുമാനം. ആ സീറ്റിൽ മത്സരിക്കണമെന്ന താൽപര്യം വർക്കിങ് ചെയർമാൻ പി.ജെ. ജോസഫ് യോഗത്തിൽ ആവശ്യമുന്നയിച്ചു. ഇക്കാര്യത്തിൽ പാർട്ടി നേതാക്കളുമായി ആലോചിച്ച് തീരുമാനമെടുക്കും. പാർട്ടി ഒറ്റെക്കട്ടായിട്ടാണ് മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
കോട്ടയം സീറ്റ് കൈവിട്ടുപോകാതെ വിജയിപ്പിക്കുകയാണ് കർത്തവ്യം -മാണി
കോട്ടയം: കേരള കോൺഗ്രസിന് ലഭിച്ച കോട്ടയം സീറ്റ് ഒരിക്കലും കൈവിട്ടുപോകാതെ വിജയിപ്പിച്ചെടുക്കുകയെന്നതാണ് കര്‍ത്തവ്യമെന്ന് കെ.എം. മാണി. കോട്ടയം ഒാർക്കിഡ് െറസിഡൻസിയിൽ നടന്ന സ്റ്റിയറിങ് കമ്മിറ്റി യോഗത്തിനുശേഷം വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോട്ടയത്തെ സ്ഥാനാർഥിയെ നിശ്ചയിക്കാൻ പാര്‍ട്ടി തന്നെയാണ് ചുമതലപ്പെടുത്തിയത്. തെരഞ്ഞെടുപ്പ് സംബന്ധിച്ച ലഘുചര്‍ച്ചയാണ് നടന്നത്. പേരുകള്‍ ഒന്നും ചര്‍ച്ച ചെയ്തില്ല. പാര്‍ട്ടി രണ്ടുസീറ്റ് ചോദിച്ചു, ഒന്നു തന്നു. സ്ഥാനാര്‍ഥി നിര്‍ണയം തന്നെ ചുമതലപ്പെടുത്തിയ സാഹചര്യത്തില്‍ ഒറ്റക്ക് തീരുമാനമെടുക്കില്ല.
എത്രയും പെട്ടെന്ന്, അദ്ഭുതകരമായ രീതിയിലായിരിക്കും സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുക. പാര്‍ട്ടിയില്‍ യോഗ്യരായ സ്ഥാനാര്‍ഥികളുണ്ടെന്നും മാണി വ്യക്തമാക്കി. വർക്കിങ് െചയർമാൻ മത്സരിക്കണമെന്ന താൽപര്യം പ്രകടിപ്പിച്ചതിനാൽ മറ്റൊരുപേരിന് എന്താണ് പ്രസക്തിയെന്ന ചോദ്യത്തിന് അതേക്കുറിച്ച് ഇപ്പോൾ ചർച്ചചെയ്യേണ്ടതില്ലെന്നും പാർട്ടി ഫോറത്തിൽ ഇക്കാര്യം ചർച്ച ചെയ്യുമെന്നുമായിരുന്നു മറുപടി. വാർത്തസമ്മേളനത്തിൽ വർക്കിങ് ചെയർമാൻ പി.ജെ. ജോസഫ്, വൈസ് പ്രസിഡൻറ് ജോസ് കെ. മാണി എം.പി, സി.എഫ്. തോമസ് എം.എൽ.എ എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.