കോട്ടയം: ജില്ല പഞ്ചായത്തിൽ വീണ്ടും സി.പി.എം-മാണി സഖ്യം. വികസനകാര്യ സ്ഥിരം സമിതിയിലേക്ക് വെള്ളിയാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ സി.പി.എം പിന്തുണയോടെ മത്സരിച്ച കേരള കോൺഗ്രസ്-എമ്മിലെ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ വിജയിച്ചു. കാഞ്ഞിരപ്പള്ളി ഡിവിഷൻ പ്രതിനിധിയാണ് അദ്ദേഹം.
മേയ് മൂന്നിന് കേരള കോൺഗസും കോൺഗ്രസും നേർക്കുനേർ മത്സരിച്ച് നടന്ന ജില്ല പഞ്ചായത്ത് പ്രസിഡൻറ് തെരഞ്ഞെടുപ്പിെൻറ തനിയാവർത്തനമായിരുന്നു ഇന്നലെയും. സെബാസ്റ്റ്യൻ കുളത്തുങ്കലിന് 12 ഉം എതിർ സ്ഥാനാർഥി കോൺഗ്രസിലെ അയർക്കുന്നം ഡിവിഷൻ പ്രതിനിധി ലിസമ്മ ബേബിക്ക് എട്ട് വോട്ടും കിട്ടി. സി.പി.െഎ അംഗം പി. സുഗതൻ വോെട്ടടുപ്പിൽനിന്ന് വിട്ടുനിന്നു. ജനപക്ഷത്തിലെ ലിസി സെബാസ്റ്റ്യൻ വോട്ട് അസാധുവാക്കി. ഇതുതന്നെയായിരുന്നു അന്നും നടന്നത്. എ.ഡി.എം കെ. രാജൻ വരണാധികാരിയായിരുന്നു. േവാെട്ടടുപ്പ് നടപടിക്രമം ആരംഭിച്ച് 15മിനിറ്റ് വൈകിയാണ് സി.പി.െഎ അംഗം എത്തിയത്.
ജില്ല പഞ്ചായത്തിൽ ആകെ 22 അംഗങ്ങളാണുള്ളത്. കോൺഗ്രസ്-എട്ട്, കേരള േകാൺഗ്രസ്-ആറ്, സി.പി.എം-ആറ്, സി.പി.െഎ-ഒന്ന്, ജനപക്ഷം-ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ സഖറിയാസ് കുതിരവേലി (കേരള കോൺഗ്രസ്) ജില്ല പഞ്ചായത്ത് പ്രസിഡൻറായതോടെ വന്ന ഒഴിവിലേക്കായിരുന്നു തെരഞ്ഞെടുപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.