തിരുവനന്തപുരം: തീരദേശ മേഖലകളിൽ ഭക്ഷ്യകിറ്റിനു പുറമെ 3000 രൂപയും വിതരണം ചെയ്യുമെന്ന് മന്ത്രി ഡോ. തോമസ് െഎസക്. ഒാണത്തിനുമുമ്പ് രണ്ടാമത്തെ ക്ഷേമ പെൻഷൻ കൂടി വിതരണം ചെയ്യും. ഇതിൽ ഒരു മാസത്തേത് മുൻകൂറായിരിക്കും. 57 ലക്ഷം കുടുംബങ്ങൾക്കാണ് നൽകുക. 2600 രൂപ വീതം നേരത്തേ നൽകിയിരുന്നു. മസ്റ്ററിങ് ആഗസ്റ്റ് 15 മുതൽ നിർത്തിെവക്കും.
ഓണക്കാലത്ത് സർക്കാർ ജീവനക്കാരുടെ ബോണസ്, ഉത്സവബത്ത, അഡ്വാൻസ് എന്നിവ കഴിഞ്ഞ വർഷത്തെ നിരക്കിൽതന്നെ നൽകും. ശമ്പളം നേരത്തേയാക്കാനും ശ്രമിക്കും. 100 ദിവസം തികച്ച തൊഴിലുറപ്പ് തൊഴിലാളികൾക്ക് 1000 രൂപ വീതം നൽകും. ഓണത്തിന് എല്ലാ വീട്ടിലും ഭക്ഷണക്കിറ്റ് വിതരണം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.