കോഴിക്കോട്​ മെഡിക്കൽ കോളജ്​ ആശുപത്രജയജലെ കോവിഡ്​ വാർഡിൽനിന്ന്​ മൃതദേഹങ്ങൾ മോർച്ചറിയിലേക്ക്​ മാറ്റുന്ന ആരോഗ്യപ്രവർത്തകർ (ഫോ​ട്ടോ - ബൈജു കൊടുവള്ളി)

ഇന്ന്​ ​37,199 േപർക്ക്​ കോവിഡ്​; ചില ജില്ലകളിൽ ലോക്​ഡൗൺ ആലോചനയിൽ

തിരുവനന്തപുരം: സംസ്​ഥാനത്ത്​ ഇന്ന്​ ​​37,199 േപർക്ക്​ കോവിഡ്​ സ്​ഥിരീകിച്ചു. 303733 പേരാണ്​ ചികിത്സയിലുള്ളത്​. 49 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5308 ആയി.

സ്​ഥിതി കൂടുതൽ രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്​. ഇപ്പോൾ പ്രഖ്യാപിച്ച നിയന്ത്രണങ്ങൾക്ക്​ പുറമെ രോഗം അതിവേഗം വർധിക്കുന്ന ജില്ലകളിൽ പൂർണ ലോക്​ഡൗൺ ഏർപ്പെടുത്തുന്നത്​ ആലോചിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

നാലാം തീയതി മുതൽ നിയ​ന്ത്രണം കൂടുതൽ കർക്കശമാക്കും. സംസ്​ഥാന, കേന്ദ്ര സർകാർ ഓഫിസുകൾ അവശ്യ സർവിസ്​ മാത്രമാക്കും. ഹോട്ടലുകളിൽ ഡെലിവറി മാത്രം അനുവദിക്കും. വിമാന, ട്രെയിൻ യാത്രക്കാർക്ക്​ തടസ്സമുണ്ടാകില്ല. ഓക്​സിജൻ, സാനിറ്റേഷൻ നീക്കം തടസ്സമില്ലാതെ അനുവദിക്കും. ബാങ്കുകൾ 2മണിക്ക്​ ശേഷം പ്രവൃത്തിക്കുന്നത്​ ഒഴിവാക്കാൻ ശ്രമിക്കും. ആൾക്കൂട്ടം അനുവദിക്കില്ല. 


രോഗികളുടെ എണ്ണം ജില്ല തിരിച്ച്​:

കോഴിക്കോട് 4915,

എറണാകുളം 4642,

തൃശൂര്‍ 4281,

മലപ്പുറം 3945,

തിരുവനന്തപുരം 3535,

കോട്ടയം 2917,

കണ്ണൂര്‍ 2482,

പാലക്കാട് 2273,

ആലപ്പുഴ 2224,

കൊല്ലം 1969,

ഇടുക്കി 1235,

പത്തനംതിട്ട 1225,

കാസര്‍കോട്​ 813,

വയനാട് 743.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,49,487 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24.88 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,57,99,524 സാമ്പിളുകളാണ് പരിശോധിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 330 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 34,587 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2169 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 4715, എറണാകുളം 4544, തൃശൂര്‍ 4233, മലപ്പുറം 3761, തിരുവനന്തപുരം 3359, കോട്ടയം 2664, കണ്ണൂര്‍ 2304, പാലക്കാട് 999, ആലപ്പുഴ 2208, കൊല്ലം 1956, ഇടുക്കി 1207, പത്തനംതിട്ട 1150, കാസര്‍ഗോഡ് 771, വയനാട് 716 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

113 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 27, കാസര്‍ഗോഡ് 19, തൃശൂര്‍ 15, വയനാട് 13, പത്തനംതിട്ട 9, പാലക്കാട് 7, ഇടുക്കി, എറണാകുളം 6 വീതം, കൊല്ലം 5, തിരുവനന്തപുരം 3, കോഴിക്കോട് 2, മലപ്പുറം 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 17,500 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 1602, കൊല്ലം 2124, പത്തനംതിട്ട 459, ആലപ്പുഴ 933, കോട്ടയം 1804, ഇടുക്കി 533, എറണാകുളം 2689, തൃശൂര്‍ 1283, പാലക്കാട് 886, മലപ്പുറം 1099, കോഴിക്കോട് 2013, വയനാട് 249, കണ്ണൂര്‍ 1113, കാസര്‍ഗോഡ് 713 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 3,03,733 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 12,61,801 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 6,43,529 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 6,19,703 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 23,826 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 5206 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇന്ന് 8 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തേയും ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 624 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

Tags:    
News Summary - kerala covid 19 april 30

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.