തിരുവനന്തപുരം: സംസ്ഥാനത്ത് ആരോഗ്യപ്രവർത്തകനടക്കം 13 പേർക്ക് കൂടി കോവിഡ് സ്ഥി രീകരിച്ചു; 13 പേർ രോഗമുക്തി നേടി. കോട്ടയത്ത് ആറും ഇടുക്കിയിൽ നാലും പാലക്കാട്, മലപ്പു റം, കണ്ണൂർ ജില്ലകളിൽ ഒാരോരുത്തർക്കുമാണ് രോഗം കണ്ടെത്തിയത്. കോട്ടയം ജില്ലയിലെ ഒര ാള്‍ ആരോഗ്യപ്രവര്‍ത്തകനാണ്.
13 പേരിൽ അഞ്ചുപേര്‍ തമിഴ്നാട്ടില്‍നിന്ന് വന്നവരും ഒരാള്‍ അമേരിക്കയിൽനിന്ന് വന്നയാളുമാണ്. ആറ് േപർക്ക് സമ്പർക്കത്തിലൂടെയാണ് രോഗമുണ്ടായത്. ഒരാൾക്ക് എങ്ങനെയാണ് വൈറസ് ബാധയുണ്ടായത് എന്ന് വ്യക്തമല്ല. ഇത് സംബന്ധിച്ച പരിശോധനകൾ തുടരുകയാണ്. ഇതോടെ സംസ്ഥാനത്ത് ഇതുവരെ 481 പേർക്ക് രോഗം സ്ഥിരീകരിച്ചു.
13 പേരാണ് തിങ്കളാഴ്ച രോഗമുക്തി നേടിയത്. കണ്ണൂരിൽ ആറ് പേരുെടയും കോഴിക്കോട് നാല് പേരുെടയും തിരുവനന്തപുരം, എറണാകുളം, മലപ്പുറം ജില്ലകളില്‍ ഓരോരുത്തരുെടയും പരിശോധനഫലമാണ് നെഗറ്റിവായത്. ഇതോടെ സംസ്ഥാനത്താകെ 355 പേരാണ് ഇതുവരെ കോവിഡില്‍ നിന്ന് മുക്തി നേടിയത്. നിലവില്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 123.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 20,301 പേര് നിരീക്ഷണത്തിലാണ്. ഇവരില്‍ 19,812 പേര് വീടുകളിലാണ്. 489 പേര് ആശുപത്രികളിലും.
104 പേരെയാണ് തിങ്കളാഴ്ച മാത്രം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങള്‍ ഉള്ള 23,271 വ്യക്തികളുടെ സാമ്പിള്‍ പരിശോധനക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 22,537 സാമ്പിളുകളുടെ പരിശോധനഫലം നെഗറ്റിവ് ആണ്.
ആരോഗ്യപ്രവര്‍ത്തകര്‍, അന്തർസംസ്ഥാനതൊഴിലാളികള്‍, സാമൂഹികസമ്പര്‍ക്ക സാധ്യത കൂടുതലുള്ള വ്യക്തികള്‍ തുടങ്ങിയ മുന്‍ഗണന ഗ്രൂപ്പില്‍ നിന്ന് 875 സാമ്പിളുകള്‍ ശേഖരിച്ചതില്‍ ലഭ്യമായ 611 സാമ്പിളുകള്‍ നെഗറ്റിവായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.