സംസ്​ഥാനത്ത്​ 1212 പേർക്ക്​ കോവിഡ്​; സമ്പർക്കത്തിലൂടെ 1068 പേർക്ക്​ രോഗം

തിരുവനന്തപുരം: സംസ്​ഥാനത്ത്​ 1212 പേർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചു. 880 പേർ രോഗമുക്തി നേടി. അഞ്ചുമരണം സ്​ഥിരീകരിച്ചു. 1068 പേർക്ക്​ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. 45 ഉറവിടം അറിയില്ല. 51 വിദേശത്തുനിന്നെത്തിയവർക്കും 64 മറ്റു സംസ്​ഥാനങ്ങളിൽ നിന്നെത്തിയവർക്കും രോഗം സ്​ഥിരീകരിച്ചു. ആരോഗ്യ പ്രവർത്തകർ 22 പേർക്കും രോഗം സ്​ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 

തിരുവനന്തപുരം 266, കൊല്ലം അഞ്ച്​, പത്തനംതിട്ട 19, ആലപ്പുഴ 118, കോട്ടയം 76, എറണാകുളം 121, ഇടുക്കി 42, തൃശൂർ 19, മലപ്പുറം 261, പാലക്കാട്​ 81, കോഴി​ക്കോട്​ 93, കണ്ണൂർ 31, കാസർകോട്​ 68, വയനാട്​ 12 എന്നിങ്ങനെയാണ്​ രോഗം സ്​ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകൾ. 

തിരുവനന്തപുരത്ത്​ തീരദേശ സോണുകളിൽ രോഗ സാധ്യത കുറയുന്ന പശ്ചാത്തലത്തിൽ കൂടുതൽ ഇളവുകൾ അനുവദിച്ചു. അവശ്യ ഭക്ഷ്യവസ്​തുക്കൾ വിൽക്കുന്ന കടകൾക്ക്​ രാവിലെ ഏഴുമുതൽ വൈകിട്ട്​ മൂന്നുവരെ പ്രവർത്തിക്കാം.

എറണാകുളത്ത്​ പ്രധാന ക്ലസ്​റ്ററായിരുന്ന ആലുവയിൽ കോവിഡ്​ വ്യാപനം കുറഞ്ഞു. എന്നാൽ പശ്ചിമ കൊച്ചി മേഖലയിൽ ആശങ്ക തുടരുന്നു. ഒരിടവേളക്ക്​ ശേഷം ചെല്ലാനം മേഖലയിലും കൂടുതൽ കേസുകൾ റിപ്പോർട്ട്​ ചെയ്​തു.

വയനാട്​ കാലവർഷത്തിൽ ഉരുൾപൊട്ടലുണ്ടായ മേപ്പാടി മു​ണ്ടക്കൈയിൽ രക്ഷാപ്രവർത്തനത്തിൽ പ​ങ്കെടുത്തവരിൽ ഒരാൾക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചു. ഇതേ തുടർന്ന്​ രക്ഷാപ്രവർത്തനത്തിൽ പ​െങ്കടുത്ത ജനപ്രതിനിധികൾ, ഉദ്യോഗസ്​ഥർ അടക്കമുള്ള എല്ലാവരോടും നിരീക്ഷണത്തിൽപോകാൻ നിർദേശം നൽകി.

കോവിഡ്​ പ്രതിരോധത്തിനുള്ള നൂതന മാർഗങ്ങൾ ജില്ല പൊലീസ്​ മേധാവിമാരുടെ നേതൃത്വത്തിൽ ആവിഷ്​കരിക്കുന്നുണ്ട്​. വിവിധ ജില്ലകളിൽ പൊലീസ്​ മേധാവിമാർ തയാറാക്കിയ പ്രതിരോധ മാർഗങ്ങൾ പരസ്​പരം മനസിലാക്കി ആവശ്യമായ മാറ്റങ്ങൾ വരുത്തി നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജനമൈ​ത്രി പൊലീസുകാർക്ക്​ ഓൺലൈൻ ബിഹേവിയറൽ ട്രെയിനിങ്​ നൽകും. കോവിഡിന്​ എതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ഉയർന്ന ഓഫിസർമാരുടെ നേതൃത്വത്തിൽ പൊതുജന പങ്കാളിത്തത്തോടെ സംഘടിപ്പിച്ചു. കുടുംബാംഗങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താൻ വനിതകളുടെ സഹായം കൂടി ലഭ്യമാക്കുന്നു.

മത്സ്യബന്ധന തുറമുഖങ്ങളിൽനിന്നും മൊത്ത വിൽപ്പന കേന്ദ്രങ്ങളിൽനിന്നും മറ്റു കേന്ദ്രങ്ങളിൽ മീൻ വിൽപ്പനക്ക്​ കൊണ്ടുപോകുന്ന സ്​ത്രീകൾക്ക്​ കോവിഡ്​ പരിശോധന നടത്തും. പരിശോധനയിൽ നെഗറ്റീവാകുന്നവർക്ക്​ മീൻ വിൽപ്പനക്ക്​ പോകാം.

സമ്പർക്കം ക​​െണ്ടത്തുന്നതിനായി സാ​േങ്കതിക വിദ്യകൾ ഉപയോഗിച്ചുവരുന്നു. ഇതി​െൻറ ഭാഗമായി കോവിഡ്​ രോഗികളുടെ ഫോൺ വിളികൾ സംബന്ധിച്ച കോൾ ഡീറ്റെയിൽസ്​ റെക്കോർഡ്​ എടുക്കാൻ പൊലീസ്​ മേധാവി നിർദേശം നൽകി. ലോ എൻഫോഴ്​സ്​മെൻറി​െൻറ ഏജൻസികൾക്ക്​ ഈ രീതിയിലുള്ള വിവരശേഖരണം നടത്താൻ അനുമതിയുണ്ട്​. പൊതുജന ആരോഗ്യവും സുരക്ഷയും മുൻനിർത്തിയാണ്​ കേരളത്തിൽ സി.ഡി.ആർ ശേഖരിച്ച്​ രോഗികളുടെ വിവരം ​ക​​​ണ്ടെത്തുന്നത്​. പൊതുജനാരോഗ്യവും സുരക്ഷയും മുൻനിർത്തി മാസങ്ങളായി ഈ മാർഗം ഉപയോഗിച്ച്​ പോരുന്നു. സമ്പർക്കത്തിലുള്ളവരെ ക​ണ്ടെത്താൻ ഏറ്റവും ഫലപ്രദമായ മാർഗമാണിത്​. ഇത്തരത്തിൽ ശേഖരിക്കുന്ന വിവരങ്ങൾ മറ്റൊരാൾക്ക്​ കൈമാറു​കയോ മറ്റു കാര്യങ്ങൾക്ക്​ ഉപയോഗിക്കുകയോ ചെയ്യില്ല. അതിനാൽ സി.ഡി.ആർ ശേഖരിക്കുന്നത്​ രോഗികളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന വാദത്തിൽ കഴമ്പില്ല.

പെട്ടിമുടിയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ റിപ്പോർട്ട്​ ചെയ്യാനെത്തിയ ഡ്രൈവർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചു. ആരിൽനിന്ന്​ രോഗമുണ്ടായെന്ന്​ ക​ണ്ടെത്തിയിട്ടില്ല. രക്ഷാപ്രവർത്തനത്തിൽ പ​െങ്കടുത്തവർക്ക്​ നടത്തിയ പരിശോധനയിലാണ്​ രോഗം ക​ണ്ടെത്തിയത്​. ഇദ്ദേഹം സി.എഫ്​.എൽ.ടി.സിയിൽ ചികിത്സയിലാണ്​. തുടർന്ന്​ ഇദ്ദേഹവുമായി ഹൈറിസ്​ക്​ പട്ടികയിൽ ഉൾപ്പെ​ട്ട മാധ്യമപ്രവർത്തകർ ഉൾപ്പെടെയുള്ള 26 പേരുടെ പട്ടിക തയാറാക്കി. 12 പേരുടെ പരിശോധന ഫലം നെഗറ്റീവായി. 16 പേരുടെ പരിശോധന ഫലം വരാനുണ്ട്​.

ആർക്കും എവിടെവെച്ചും കോവിഡ്​ വരാമെന്നതിന്​ തെളിവാണ്​ പെട്ടിമുടിയിൽ മാധ്യമസംഘത്തിലെ അംഗത്തിനുണ്ടായ കോവിഡ്​ ബാധ. ഇപ്പോൾ ആ സംഘത്തിലെ സമ്പർക്കപട്ടികയിലുള്ള എല്ലാ മാധ്യമപ്രവർത്തകരും നിരീക്ഷണത്തിൽപോയി. വളരെ നേരത്തേ മാധ്യമപ്രവർത്തകരോടും ആരോഗ്യപ്രവർത്തകരോടും ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പ്​ നൽകിയിരുന്നു. ഇപ്പോഴും കോവിഡിൽനിന്ന്​ നാം മുക്തരല്ല. അതിനാൽ വിവിധ പ്രദേശങ്ങളിൽ പോകു​േമ്പാൾ മതിയായ ആരോഗ്യ ജാഗ്രത പാലിക്കണം. ഈ പ്രദേശത്ത്​ തമിഴ്​നാട്ടിൽനിന്നുള്ള ബന്ധുക്കളും എത്തുന്നു. പെട്ടിമുടിയിൽ സേവനം അനുഷ്​ഠിക്കുന്നവരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി കോവിഡ്​ പരിശോധന വ്യാപകമാക്കി. സംശയമുള്ള മാധ്യമപ്രവർത്തകർക്കും ഈ സേവനം ഉപയോഗിക്കാം. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.