സംസ്ഥാനത്ത് 1212 പേർക്ക് കോവിഡ്; സമ്പർക്കത്തിലൂടെ 1068 പേർക്ക് രോഗം
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് 1212 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 880 പേർ രോഗമുക്തി നേടി. അഞ്ചുമരണം സ്ഥിരീകരിച്ചു. 1068 പേർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. 45 ഉറവിടം അറിയില്ല. 51 വിദേശത്തുനിന്നെത്തിയവർക്കും 64 മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തിയവർക്കും രോഗം സ്ഥിരീകരിച്ചു. ആരോഗ്യ പ്രവർത്തകർ 22 പേർക്കും രോഗം സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
തിരുവനന്തപുരം 266, കൊല്ലം അഞ്ച്, പത്തനംതിട്ട 19, ആലപ്പുഴ 118, കോട്ടയം 76, എറണാകുളം 121, ഇടുക്കി 42, തൃശൂർ 19, മലപ്പുറം 261, പാലക്കാട് 81, കോഴിക്കോട് 93, കണ്ണൂർ 31, കാസർകോട് 68, വയനാട് 12 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകൾ.
തിരുവനന്തപുരത്ത് തീരദേശ സോണുകളിൽ രോഗ സാധ്യത കുറയുന്ന പശ്ചാത്തലത്തിൽ കൂടുതൽ ഇളവുകൾ അനുവദിച്ചു. അവശ്യ ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന കടകൾക്ക് രാവിലെ ഏഴുമുതൽ വൈകിട്ട് മൂന്നുവരെ പ്രവർത്തിക്കാം.
എറണാകുളത്ത് പ്രധാന ക്ലസ്റ്ററായിരുന്ന ആലുവയിൽ കോവിഡ് വ്യാപനം കുറഞ്ഞു. എന്നാൽ പശ്ചിമ കൊച്ചി മേഖലയിൽ ആശങ്ക തുടരുന്നു. ഒരിടവേളക്ക് ശേഷം ചെല്ലാനം മേഖലയിലും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തു.
വയനാട് കാലവർഷത്തിൽ ഉരുൾപൊട്ടലുണ്ടായ മേപ്പാടി മുണ്ടക്കൈയിൽ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തവരിൽ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതേ തുടർന്ന് രക്ഷാപ്രവർത്തനത്തിൽ പെങ്കടുത്ത ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ അടക്കമുള്ള എല്ലാവരോടും നിരീക്ഷണത്തിൽപോകാൻ നിർദേശം നൽകി.
കോവിഡ് പ്രതിരോധത്തിനുള്ള നൂതന മാർഗങ്ങൾ ജില്ല പൊലീസ് മേധാവിമാരുടെ നേതൃത്വത്തിൽ ആവിഷ്കരിക്കുന്നുണ്ട്. വിവിധ ജില്ലകളിൽ പൊലീസ് മേധാവിമാർ തയാറാക്കിയ പ്രതിരോധ മാർഗങ്ങൾ പരസ്പരം മനസിലാക്കി ആവശ്യമായ മാറ്റങ്ങൾ വരുത്തി നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജനമൈത്രി പൊലീസുകാർക്ക് ഓൺലൈൻ ബിഹേവിയറൽ ട്രെയിനിങ് നൽകും. കോവിഡിന് എതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ഉയർന്ന ഓഫിസർമാരുടെ നേതൃത്വത്തിൽ പൊതുജന പങ്കാളിത്തത്തോടെ സംഘടിപ്പിച്ചു. കുടുംബാംഗങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താൻ വനിതകളുടെ സഹായം കൂടി ലഭ്യമാക്കുന്നു.
മത്സ്യബന്ധന തുറമുഖങ്ങളിൽനിന്നും മൊത്ത വിൽപ്പന കേന്ദ്രങ്ങളിൽനിന്നും മറ്റു കേന്ദ്രങ്ങളിൽ മീൻ വിൽപ്പനക്ക് കൊണ്ടുപോകുന്ന സ്ത്രീകൾക്ക് കോവിഡ് പരിശോധന നടത്തും. പരിശോധനയിൽ നെഗറ്റീവാകുന്നവർക്ക് മീൻ വിൽപ്പനക്ക് പോകാം.
സമ്പർക്കം കെണ്ടത്തുന്നതിനായി സാേങ്കതിക വിദ്യകൾ ഉപയോഗിച്ചുവരുന്നു. ഇതിെൻറ ഭാഗമായി കോവിഡ് രോഗികളുടെ ഫോൺ വിളികൾ സംബന്ധിച്ച കോൾ ഡീറ്റെയിൽസ് റെക്കോർഡ് എടുക്കാൻ പൊലീസ് മേധാവി നിർദേശം നൽകി. ലോ എൻഫോഴ്സ്മെൻറിെൻറ ഏജൻസികൾക്ക് ഈ രീതിയിലുള്ള വിവരശേഖരണം നടത്താൻ അനുമതിയുണ്ട്. പൊതുജന ആരോഗ്യവും സുരക്ഷയും മുൻനിർത്തിയാണ് കേരളത്തിൽ സി.ഡി.ആർ ശേഖരിച്ച് രോഗികളുടെ വിവരം കണ്ടെത്തുന്നത്. പൊതുജനാരോഗ്യവും സുരക്ഷയും മുൻനിർത്തി മാസങ്ങളായി ഈ മാർഗം ഉപയോഗിച്ച് പോരുന്നു. സമ്പർക്കത്തിലുള്ളവരെ കണ്ടെത്താൻ ഏറ്റവും ഫലപ്രദമായ മാർഗമാണിത്. ഇത്തരത്തിൽ ശേഖരിക്കുന്ന വിവരങ്ങൾ മറ്റൊരാൾക്ക് കൈമാറുകയോ മറ്റു കാര്യങ്ങൾക്ക് ഉപയോഗിക്കുകയോ ചെയ്യില്ല. അതിനാൽ സി.ഡി.ആർ ശേഖരിക്കുന്നത് രോഗികളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന വാദത്തിൽ കഴമ്പില്ല.
പെട്ടിമുടിയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്യാനെത്തിയ ഡ്രൈവർക്ക് കോവിഡ് സ്ഥിരീകരിച്ചു. ആരിൽനിന്ന് രോഗമുണ്ടായെന്ന് കണ്ടെത്തിയിട്ടില്ല. രക്ഷാപ്രവർത്തനത്തിൽ പെങ്കടുത്തവർക്ക് നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. ഇദ്ദേഹം സി.എഫ്.എൽ.ടി.സിയിൽ ചികിത്സയിലാണ്. തുടർന്ന് ഇദ്ദേഹവുമായി ഹൈറിസ്ക് പട്ടികയിൽ ഉൾപ്പെട്ട മാധ്യമപ്രവർത്തകർ ഉൾപ്പെടെയുള്ള 26 പേരുടെ പട്ടിക തയാറാക്കി. 12 പേരുടെ പരിശോധന ഫലം നെഗറ്റീവായി. 16 പേരുടെ പരിശോധന ഫലം വരാനുണ്ട്.
ആർക്കും എവിടെവെച്ചും കോവിഡ് വരാമെന്നതിന് തെളിവാണ് പെട്ടിമുടിയിൽ മാധ്യമസംഘത്തിലെ അംഗത്തിനുണ്ടായ കോവിഡ് ബാധ. ഇപ്പോൾ ആ സംഘത്തിലെ സമ്പർക്കപട്ടികയിലുള്ള എല്ലാ മാധ്യമപ്രവർത്തകരും നിരീക്ഷണത്തിൽപോയി. വളരെ നേരത്തേ മാധ്യമപ്രവർത്തകരോടും ആരോഗ്യപ്രവർത്തകരോടും ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പ് നൽകിയിരുന്നു. ഇപ്പോഴും കോവിഡിൽനിന്ന് നാം മുക്തരല്ല. അതിനാൽ വിവിധ പ്രദേശങ്ങളിൽ പോകുേമ്പാൾ മതിയായ ആരോഗ്യ ജാഗ്രത പാലിക്കണം. ഈ പ്രദേശത്ത് തമിഴ്നാട്ടിൽനിന്നുള്ള ബന്ധുക്കളും എത്തുന്നു. പെട്ടിമുടിയിൽ സേവനം അനുഷ്ഠിക്കുന്നവരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി കോവിഡ് പരിശോധന വ്യാപകമാക്കി. സംശയമുള്ള മാധ്യമപ്രവർത്തകർക്കും ഈ സേവനം ഉപയോഗിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.