തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച 1648 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ 29 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 54 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1495 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 112 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ലെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
കണ്ണൂര്‍ 260, തിരുവനന്തപുരം 253, മലപ്പുറം 187, കോട്ടയം 154, കാസർകോട്134 , എറണാകുളം 130, തൃശൂര്‍ 128, പാലക്കാട് 118, കോഴിക്കോട് 103, ആലപ്പുഴ 78, കൊല്ലം 71, പത്തനംതിട്ട 24, ഇടുക്കി, വയനാട് നാലുവീതം.
സംസ്ഥാനത്ത് 12 മരണം കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചു. സെപ്റ്റംബര്‍ 2ന് മരിച്ച തിരുവനന്തപുരം പാറശാല സ്വദേശി ദേവരാജ് (65), എറണാകുളം പള്ളിപ്പുറം സ്വദേശി അഗസ്റ്റിന്‍ (78), സെപ്റ്റംബര്‍ മൂന്നിന് മരിച്ച തിരുവനന്തപുരം പെരിങ്ങമല സ്വദേശിനി ദമയന്തി (54), തിരുവനന്തപുരം കാട്ടാക്കട സ്വദേശി ഖാലിദ് (48), തിരുവനന്തപുരം കരിങ്കുളം സ്വദേശി ഹരീന്ദ്രബാബു (63), തിരുവനന്തപുരം മണക്കാട് സ്വദേശിനി ശാന്തകുമാരി (68), തിരുവനന്തപുരം മണക്കാട് സ്വദേശിനി സഫിയ ബീവി (68), തിരുവനന്തപുരം പെരിങ്ങമല സ്വദേശിനി നബീസത്ത് ബീവി (41), ആഗസ്റ്റ് അഞ്ചിന് മരിച്ച തൃശൂര്‍ കുര്യാച്ചിറ സ്വദേശിനി ബേബി പോള്‍ (73), അഗസ്റ്റ് 30ന് മരിച്ച കോഴിക്കോട് സ്വദേശിനി മോഹനന്‍ ഉണ്ണി നായര്‍ (54), ആഗസ്റ്റ് 28ന് മരിച്ച കോഴിക്കോട് കല്ലായി സ്വദേശി അബ്ദുറഹ്മാന്‍ (65), ആഗസ്റ്റ് 25ന് മരിച്ച കോഴിക്കോട് ഉണ്ണികുളം സ്വദേശി യൂസഫ് (68) എന്നിവരുടെ മരണകാരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 359 ആയി.
കണ്ണൂര്‍ 213, തിരുവനന്തപുരം 237, മലപ്പുറം 183, കോട്ടയം 149, തൃശൂര്‍ 120, എറണാകുളം 114, പാലക്കാട് 108, കാസർകോട് 103, കോഴിക്കോട് 98, ആലപ്പുഴ 77, കൊല്ലം 67, പത്തനംതിട്ട 21, ഇടുക്കി മൂന്ന്, വയനാട് രണ്ടു പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
സംസ്ഥാനത്ത് 61 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് തിങ്കളാഴ്ച രോഗം ബാധിച്ചത്. കണ്ണൂര്‍ 30, തിരുവനന്തപുരം 11, കാസർകോട് 10, തൃശൂര്‍ അഞ്ച്, പത്തനംതിട്ട മൂന്ന്, എറണാകുളം രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2246 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 614, കൊല്ലം 131, പത്തനംതിട്ട 123, ആലപ്പുഴ 132, കോട്ടയം 115, ഇടുക്കി 32, എറണാകുളം 184, തൃശൂര്‍ 155, പാലക്കാട് 95, മലപ്പുറം 202, കോഴിക്കോട് 278, വയനാട് 20, കണ്ണൂര്‍ 70, കാസർകോട് 95 പേരുടെയും പരിശോധന ഫലമാണ് നെഗറ്റീവായത്. ഇതോടെ 22,066 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 67,001 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,00,651 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,82,521 പേര്‍ വീട്/ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീനിലും 18,130 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2385 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 20,215 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജെന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 18,91,703 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെൻറിനല്‍ സര്വൈലന്സിെൻറ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,84,020 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.
സംസ്ഥാനത്ത് 26 പ്രദേശങ്ങെള കൂടി ഹോട്ട് സ്‌പോട്ടിൽ ഉൾപ്പെടുത്തി. തൃശൂര്‍ ജില്ലയിലെ കൊടകര (കണ്ടൈന്‍മെൻറ് സോണ്‍ 2 (സബ് വാര്‍ഡ്) 14 ), വരവൂര്‍ (6), കയ്പമംഗലം (സബ് വാര്‍ഡ് 17), വെള്ളാങ്ങല്ലൂര്‍ (സബ് വാര്‍ഡ് 12, 13, 14, 15), എളവള്ളി (സബ് വാര്‍ഡ് 13), ദേശമംഗലം (8, 9), പാലക്കാട് ജില്ലയിലെ അകത്തേത്തറ (10), അഗളി (10, 12), പട്ടാഞ്ചേരി (7), തച്ചമ്പാറ (11), വണ്ടന്നൂര്‍ (6), കോഴിക്കോട് ജില്ലയിലെ കൂത്താളി (3), കിഴക്കോത്ത് (സബ് വാര്‍ഡ് 13), കട്ടിപ്പാറ (11), കോടഞ്ചേരി (2), കൊല്ലം ജില്ലയിലെ നെടുമ്പന (സബ് വാര്‍ഡ് 8), മണ്‍ട്രോതുരുത്ത് (1), എഴുകോണ്‍ (4), മേലില (6), കോട്ടയം ജില്ലയിലെ വിജയപുരം (11), പൂഞ്ഞാര്‍ തെക്കേക്കര (1), കരൂര്‍ (10), എറണാകുളം ജില്ലയിലെ മണീട് (സബ് വാര്‍ഡ് 5), മുണ്ടക്കുഴ (സബ് വാര്‍ഡ് 10), തിരുവനന്തപുരം ജില്ലയിലെ കരകുളം (18, 19), ആലപ്പുഴ ജില്ലയിലെ കൃഷ്ണപുരം സബ് വാര്‍ഡ് (2) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.
8 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കോട്ടയം ജില്ലയിലെ കിടങ്ങൂര്‍ (വാര്‍ഡ് 2, 15), അയര്‍ക്കുന്നം (7), കൂട്ടിക്കല്‍ (1), തൃശൂര്‍ ജില്ലയിലെ പടിയൂര്‍ (1), കടങ്ങോട് (12), തിരുവനന്തപുരം ജില്ലയിലെ ആര്യനാട് (7, 8, 9), കോഴിക്കോട് ജില്ലയിലെ മരുതൂംകര (6), പത്തനംതിട്ട ജില്ലയിലെ പെരിങ്ങര (സബ് വാര്‍ഡ് 15) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. ഇതോടെ നിലവില്‍ 575 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.