കേരളത്തിൽ 2655 പേർക്ക് കൂടി കോവിഡ്; സമ്പർക്ക രോഗികൾ 2433

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2655 പേർക്ക്കൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇതിൽ 2433 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രോഗം ബാധിച്ചവരിൽ 61 പേർ ആരോഗ്യപ്രവർത്തകരാണ്. അതേസമയം, 2,111 പേർ രോഗമുക്തരായി. ശനിയാഴ്ച 11 പേരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചതായും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

നിലവിൽ 21,800 പേരാണ് സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. 24 മണിക്കൂറിനിടെ 40,162 സാമ്പിളുകൾ പരിശോധിച്ചു.

രോഗം ബാധിച്ചവർ (ജില്ല തിരിച്ച്)

തിരുവനന്തപുരം 590

കാസര്‍കോട് 276

മലപ്പുറം 249

കോഴിക്കോട് 244

കണ്ണൂര്‍ 222

എറണാകുളം 186

കൊല്ലം 170

തൃശൂര്‍ 169

പത്തനംതിട്ട 148

ആലപ്പുഴ 131

കോട്ടയം 119

പാലക്കാട് 100

ഇടുക്കി 31

വയനാട് 20.

സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവർ

തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 574 പേര്‍ക്കും, കാസര്‍കോട് 249 പേര്‍ക്കും, മലപ്പുറത്ത് 236 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 235 പേര്‍ക്കും, കണ്ണൂരിൽ 186 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 169 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 164 പേര്‍ക്കും, തൃശൂരിൽ 157 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 118 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 117 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 109 പേര്‍ക്കും, പാലക്കാട് 84 പേര്‍ക്കും, ഇടുക്കി 21 പേര്‍ക്കും, വയനാട് 14 പേര്‍ക്കുമാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

14 പുതിയ ഹോട്ട് സ്‌പോട്ടുകൾ

ഇന്ന് 14 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. വയനാട് ജില്ലയിലെ കണിയമ്പറ്റ (കണ്ടൈന്‍മെൻറ് വാര്‍ഡ് 6), സുല്‍ത്താന്‍ ബത്തേരി (10, 18, 29, 30, 31, 33), ആലപ്പുഴ ജില്ലയിലെ ചേപ്പാട് (14), തൃശൂര്‍ ജില്ലയിലെ പുതൂര്‍ (സബ് വാര്‍ഡ് 8), പുന്നയൂര്‍ (12), അളഗപ്പനഗര്‍ (സബ് വാര്‍ഡ് 8), കൊല്ലം ജില്ലയിലെ കുളക്കട (സബ് വാര്‍ഡ് 8, 13, 14), എറണാകുളം ജില്ലയിലെ മുളന്തുരുത്തി (സബ് വാര്‍ഡ് 6), അയവന (9), കോട്ടയം ജില്ലയിലെ തൃക്കൊടിത്താനം (2), പാലക്കാട് ജില്ലയിലെ കുഴല്‍മന്ദം (15), കുലുക്കല്ലൂര്‍ (10), വണ്ടാഴി (4), പത്തനംതിട്ട ജില്ലയിലെ കുറ്റൂര്‍ (10) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

22 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

10 ലക്ഷം പേരിൽ 2168 പേർക്ക് രോഗം

കേരളത്തിൽ 10 ലക്ഷം പേരിൽ 2168 പേർക്ക് രോഗമുള്ളതായാണ് കണ്ടെത്തിയിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. മരണ നിരക്ക് 10 ലക്ഷത്തിൽ 8.4 ശതമാനമാണ്. ടെസ്റ്റ് പോസറ്റിവിറ്റ് റേറ്റ് 4.3 ആണ്. കോവിഡ് പ്രതിരോധത്തിൽ കേരളം മുന്നിലാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരത്ത് കൂടുതൽ ജാഗ്രത ആവശ്യം

ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് ബാധയുള്ളത് തിരുവനന്തപുരം ജില്ലയിലാണ്. 590 പേർക്കാണ് ഇന്ന് തിരുവനന്തപുരം ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചത്. ജില്ലയിൽ തീരദേശങ്ങളിൽനിന്ന് മാറി കോവിഡ് വ്യാപനം വർധിക്കുകയാണ്. തിരുവനന്തപുരത്ത് കൂടുതൽ ജാഗ്രത ആവശ്യമുണ്ട് -മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരത്തുനിന്നും രാത്രി കൊല്ലം തീരത്തെത്തി മത്സ്യബന്ധനം നടത്തിയതായി കണ്ടെത്തിയിരുന്നു. മറൈൻ എൻഫോഴ്സ്മെൻറ്, കോസ്റ്റൽ പൊലീസ് സേനകളുടെ സംയുക്ത പരിശോധന ശക്തമാക്കാൻ ഈ സാഹചര്യത്തിൽ തീരുമാനിച്ചു. 
കോഴിക്കോട്ടും തീരദേശത്ത് രോഗവ്യാപനമുണ്ട്. കണ്ണൂരിൽ ആറ് ക്ലസറ്ററുകളിൽ ആശങ്കയുണ്ട്. കാസർകോട് മരണം വർധിക്കുകയാണ്.

കോഴിക്കോട് മലാപറമ്പിൽ കോവിഡ് റീജണൽ ടെസ്റ്റിങ് ലാബിൻെറ ഉദ്ഘാടനം ഞായറാഴ്ച നടക്കും. ഇതോടെ 23 സർക്കാർ ലാബുകളിലും 10 സ്വകാര്യ ലാബുകളിലും ഉൾപ്പെടെ 33 ലാബുകളിൽ കോവിഡ് ആർ.ടി.പി.സി.ആർ പരിശോധനക്ക് സൗകര്യമാകും. ആൻറിജൻ പരിശേധനക്ക് 800 ഓളം സർക്കാർ ലാബുകളിലും 300 ഓളം സ്വകാര്യ ലാബുകളിലും സൗകര്യമുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.