തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് കണക്ക് ആശ്വാസം നൽകുേമ്പാഴും മരണനിരക്കിൽ ആശങ്കയേറുന്നു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 122 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 25,087 ആയി.
കോവിഡ് ബാധിച്ച് മരിക്കുന്നവരിൽ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവരുടെ എണ്ണവും കൂടുന്നുണ്ട്. വ്യാഴാഴ്ച 15,914 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 16,758 പേര് രോഗമുക്തി നേടി. 24 മണിക്കൂറിനിടെ 1,03,871 സാമ്പിളുകൾ പരിശോധിച്ചു.
കേന്ദ്ര സർക്കാറിെൻറ പുതുക്കിയ മാനദണ്ഡം കൂടി ബാധകമാക്കുമ്പോള്‍ കോവിഡ് മരണസംഖ്യ സംസ്ഥാനത്ത് ഇപ്പോഴത്തേതില്‍നിന്ന് 15000 മുതല്‍ 20000 വരെ കൂടുമെന്നാണ് നിഗമനം. ആരോഗ്യവകുപ്പിെൻറ അന്തിമപട്ടിക വരുേമ്പാൾ 40,000ന് മുകളിലേക്ക് മരണസംഖ്യ ഉയർന്നേക്കും.
നിലവിൽ കാൽലക്ഷത്തിലധികം മരണങ്ങൾ ഒൗദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്. സഹായധനം നൽകും മുമ്പ് കോവിഡ് ബാധിച്ച് മരിച്ചവരുടെ മൊത്തം പട്ടിക ആരോഗ്യവകുപ്പ് പ്രസിദ്ധീകരിക്കും. സഹായധന വിതരണത്തിന് 200 കോടി രൂപയിലധികം വേണ്ടിവരും. കേന്ദ്രത്തിെൻറ പുതുക്കിയ മാനദണ്ഡപ്രകാരം കോവിഡ് സ്ഥിരീകരിച്ച് 30 ദിവസത്തിനകമുള്ള മരണങ്ങളും രോഗബാധിതരായിരിക്കെയുള്ള ആത്മഹത്യയും കോവിഡ് മരണപ്പട്ടികയില്‍ ഉള്‍പ്പെടുത്തും.
നേരത്തേയുള്ള പരാതികള്‍ പരിഗണിച്ചപ്പോള്‍ ഏഴായിരത്തിലധികം മരണങ്ങള് കൂട്ടിച്ചേര്‍ക്കേണ്ടി വന്നിട്ടുണ്ട്. മരണ സ്ഥിരീകരണ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനും പരാതി സമര്‍പ്പിക്കുന്നതിനുമായി ഇ- ഹെല്‍ത്ത് വിഭാഗം ഓണ്‍ലൈന്‍ സംവിധാനം ഒക്ടോബര്‍ 10ന് നിലവില്‍വരും. മരണസര്‍ട്ടിഫിക്കറ്റിലെ രജിസ്ട്രേഷന് നമ്പര്‍ ഓണ്‍ലൈന്‍ അപേക്ഷയില്‍ രേഖപ്പെടുത്തണം. ഓണ്‍ലൈൻ അപേക്ഷ ജില്ലതല അന്വേഷണസമിതി (സി.ഡി.എ.സി) പരിശോധിച്ച് യോഗ്യമായവയില്‍ നിർദിഷ്ട മാതൃകയിലുള്ള സര്‍ട്ടിഫിക്കറ്റ് നൽകും. ജില്ലതല സമിതി ഇക്കാര്യം ജനനമരണ രജിസ്ട്രാറെയും അറിയിക്കും. അപേക്ഷയില്‍ നടപടി സ്വീകരിക്കാന്‍ 30 ദിവസമാണ് സമിതിക്ക് അനുവദിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.