തിരുവനന്തപുരം: കോവിഡ് നിയന്ത്രണം സംബന്ധിച്ച പുതിയ ഉത്തരവിൽ മാറ്റം വരുത്തേണ്ടതില്ലെന്ന് സർക്കാർ. എന്നാൽ വാക്സിനെടുക്കാത്തവരെയോ ആർ.ടി.പി.സി.ആർ ഇല്ലാത്തവരെയോ കടയില്‍ പ്രവേശിക്കുന്നതിൽനിന്ന് തൽക്കാലം തടയില്ല. ഒാണം കഴിയുംവരെ കൂടുതൽ കടുംപിടിത്തം വേണ്ടെന്ന് പൊലീസിന് അനൗദ്യോകിക നിർദേശവും നൽകി.
സാമൂഹിക അകലം, മാസ്ക് ധരിക്കാതിരിക്കൽ തുടങ്ങിയവയിൽ കർശന നടപടി തുടരും. കോടതിയിൽനിന്ന് കൂടുതൽ വിമർശനമുണ്ടാകാതിരിക്കാൻ ലക്ഷ്യമിട്ടാണ് ഉത്തരവെന്നും അതിെൻറ പേരിൽ ജനങ്ങളെ കൂടുതൽ ബുദ്ധിമുട്ടിക്കരുതെന്നുമാണ് നിർദേശം.
കടകളിൽ ആളുകളെ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് അതത് സ്റ്റേഷൻ പരിധികളിലെ വ്യാപാരികളുമായി എസ്.എച്ച്.ഒമാർ ചർച്ച ചെയ്യണം. അപ്രായോഗിക നിർദേശങ്ങൾ ഉത്തരവിലുണ്ടെന്നും ഒാണക്കച്ചവടത്തെ ബാധിക്കുമെന്നും വ്യാപാരികൾ പരാതിപ്പെടുന്നുണ്ട്.
ആ സാഹചര്യം കൂടി പരിഗണിച്ചാണ് വാക്സിനെടുക്കാത്തവരെയോ ആർ.ടി.പി.സി.ആർ ഇല്ലാത്തവരെയോ കടയില്‍ പ്രവേശിക്കുന്നതിൽനിന്ന് തൽക്കാലം തടയേണ്ടെന്ന തീരുമാനം. അതിെൻറ അടിസ്ഥാനത്തിൽ വെള്ളിയാഴ്ച പൊലീസോ, വ്യാപാരികളോ ആരെയും തടഞ്ഞില്ല.
ആഘോഷവേളകളിൽ ഇളവുകൾ നൽകുന്നതുമായി ബന്ധപ്പെട്ട് മുമ്പ് സുപ്രീംേകാടതിയിൽനിന്ന് വിമർശനമുണ്ടായ സാഹചര്യത്തിലാണ് ഉത്തരവെന്ന് സർക്കാർ വൃത്തങ്ങൾ വിശദീകരിക്കുന്നു. എങ്കിലും ജനങ്ങൾക്ക് കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കുന്ന നിലയിലേക്ക് പൊലീസ് ഇടപെടൽ പോകില്ല. കോവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നുണ്ടെന്ന് പൊലീസ് ഉറപ്പുവരുത്തും. വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാര്‍ വാക്സിനെടുത്തവരാണോയെന്ന് തദ്ദേശസ്ഥാപനങ്ങളിലെ ആരോഗ്യ വിഭാഗം പരിശോധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.